30 November Monday

ലോക്ക്‌ഡൗൺ മറയാക്കി ഗാന്ധിസ്‌ക്വയര്‍ ലേലം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020
കട്ടപ്പന 
സാംസ്കാരിക പ്രവർത്തകരുടെയും വിവിധ സംഘടനകളുടെയും എതിർപ്പ് മറികടന്ന് ലോക്ക്‌ഡൗണിന്റെ മറവിൽ നഗരസഭാ ചെയർമാൻ ഗാന്ധിസ്‌ക്വയർ ലേലം ചെയ്തു. ഇതിനെതിരെ ഇടതുപക്ഷ കൗൺസിലർമാർ വിയോജനക്കുറിപ്പ് നൽകി. രാഷ്‌ട്രപിതാവിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്ന ഗാന്ധി സ്‌ക്വയർ മാനവീയം വീഥിയാക്കുക, സ്ഥലം വാഹന പാർക്കിങ്ങിന്‌ ലേലംചെയ്തു നൽകുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സാംസ്‌കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ നിരവധി പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. 
തുടർന്ന്‌  മാനവീയം വീഥിയാക്കി മാറ്റുന്നത്‌ ആലോചിക്കമെന്ന്‌ നഗസഭ അറിയിച്ചിരുന്നു. എന്നാൽ, ഈ ഉറപ്പ്‌ കാറ്റിൽപ്പറത്തിയാണ്‌ ചെയർമാൻ ഏകപഷീയമായി സ്ഥലം ലേലം ചെയ്‌തിരിക്കുന്നത്‌. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ്‌ ഇയരുന്നത്‌. നിലവിൽ ഗാന്ധി സ്‌ക്വയർ എന്നറിയപ്പെടുന്ന പഴയ പഞ്ചായത്ത് മൈതാനം സാംസ്‌കാരിക പ്രവർത്തങ്ങളുടെ ഇടമായി മാറ്റിയിടണമെന്നത് ദീർഘകാലമായുള്ള ആവശ്യമായിരുന്നു. കട്ടപ്പന നഗരസഭയാകുകയും പുതിയ ബസ് സ്റ്റാൻഡിന് സമീപം ഓഫീസ് സമുച്ചയം നിർമിക്കുകയും ചെയ്തതോടെ ഇവിടം വാഹന പാർക്കിങ്ങിനായി ലേലംചെയ്തു നൽകുകയായിരുന്നു. 
 ഇവിടെ പൂന്തോട്ടം ഒരുക്കുകയും ആളുകൾക്ക് വിശ്രമിക്കുന്നതിന്‌ ബെഞ്ചുകൾ സ്ഥാപിക്കുമെന്നും നഗരസഭ അധികൃതർ മുമ്പ് അറിയിച്ചിരുന്നു. കുടിയേറ്റ കാലം മുതൽ കട്ടപ്പനയുടെ കലാ, സാംസ്‌കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്നു ഇവിടം. ലോക്ക്‌ഡൗൺ മറവിൽ ഗാന്ധിസ്‌ക്വയർ ലേലംചെയ്ത നടപടി സാംസ്‌കാരിക രംഗത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്ന്‌ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് സുഗതൻ കരുവാറ്റ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top