25 May Monday
എസ്‌എസ്‌എൽസി, പ്ലസ്‌ ടു

പരീക്ഷയെ കരുതലോടെ നേരിടാൻ എസ്എഫ്ഐ

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020
 തൊടുപുഴ 
കോവിഡ്‌ പശ്‌ചാത്തലത്തിൽ പരീക്ഷാക്കാലത്തെ കരുതലോടെ നേരിടാൻ ഒരുക്കങ്ങൾ ദ്രുതഗതിയിലാക്കി എസ്എഫ്ഐ ജില്ലാ കമ്മിറ്റി. 26ന് ആരംഭിക്കുന്ന എസ്‌എസ്‌എൽസി, പ്ലസ്‌ ടു പരീക്ഷൾക്കെത്തുന്ന വിദ്യാർഥികൾക്ക്‌ നൽകാനുള്ള മാസ്‌കുകളുടെ നിർമാണങ്ങൾ അവസാനഘട്ടത്തിലാണ്. പരീക്ഷ നടക്കുന്ന സ്കൂളുകളും പരിസരപ്രദേശങ്ങളും ശുചീകരിക്കാനുള്ള പ്രവർത്തനങ്ങളിലും എസ്എഫ്ഐ പ്രവർത്തകർ ഭാഗമാകും. ജില്ലയിലെ മുഴുവൻ പരീക്ഷാകേന്ദ്രങ്ങളിലും ബ്രേക്ക് ദ ചെയിന്‌ ക്രമീകരണം ഒരുക്കും. അണുവിമുക്തമാക്കി വീണ്ടും ഉപയോഗിക്കാവുന്ന ഇരുപത്തയ്യായിരത്തോളം മാസ്‌കുകളാണ്‌ സ്കൂളുകളിൽ വിതരണം ചെയ്യാൻ ഇതിനോടകം തയ്യാറായിരിക്കുന്നത്. പരീക്ഷയ്‌ക്കെത്തുന്ന മുഴുവൻ വിദ്യാർഥികൾക്കും പൂർണപിന്തുണയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ജില്ലയിൽ പുരോഗമിക്കുന്നതായി ജില്ലാ പ്രസിഡന്റ് ടിജു തങ്കച്ചൻ, സെക്രട്ടറി തേജസ് കെ ജോസ് എന്നിവർ പറഞ്ഞു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top