18 August Sunday

കാട്ടാനക്കൂട്ടം പഞ്ചായത്ത് ഓഫീസും അക്ഷയ കേന്ദ്രവും തകർത്തു

വെബ് ഡെസ്‌ക്‌Updated: Tuesday Apr 23, 2019
മൂന്നാർ
രാത്രിയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം പഞ്ചായത്ത് ഓഫീസും അക്ഷയ കേന്ദ്രവും തകർത്തു. സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി പഞ്ചായത്ത് ഓഫീസും തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രവുമാണ് തകർത്തത്. ഞായറാഴ്ച രാത്രിയാണ് സംഭവം. 
    കുട്ടികളുമായെത്തിയ കാട്ടാനക്കൂട്ടം പഞ്ചായത്ത് ഓഫീസിന്റെ ചുവര് തകർത്തു. ഗർഭിണികൾക്ക് നൽകുന്നതിനായി ഓഫീസിനുള്ളിൽ സൂക്ഷിച്ചിരുന്ന പോഷകാഹാരം കാട്ടാനക്കൂട്ടം ഭക്ഷിച്ചു. തുടർന്ന് അക്ഷയ കേന്ദ്രം തല്ലിത്തകർത്തു. മൊബൈൽ ഡിഷ് ആന്റിനയും നശിപ്പിച്ച ശേഷമാണ് മടങ്ങിയത്. ഇതേ തുടർന്ന് പ്രദേശത്തേക്ക് ഫോണിലൂടെ ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയാണ്.
 
പ്രധാന വാർത്തകൾ
 Top