28 May Thursday
കർഫ്യൂ പൂർണം

ഇത്‌ നാടിന്റെ സ്വയംപ്രതിരോധം

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020

ജനത കർഫ്യൂവിനെതുടർന്ന്‌ വിജനമായ കട്ടപ്പന സെൻട്രൽ ജങ്‌ഷൻ

 

 
 ഇടുക്കി
ജനത കർഫ്യൂ ഹൈറേഞ്ചിന്റെ വാണിജ്യ തലസ്ഥാനമായ കട്ടപ്പനയെ നിശ്‌ചലമാക്കി. ജില്ലാ ആസ്ഥാന പട്ടണമായ ചെറുതോണി, നെടുങ്കണ്ടം, അടിമാലി, ഏലപ്പാറ, മൂന്നാർ, കുമളി, തൊടുപുഴ എന്നിവിടങ്ങളെല്ലാം വിജനമായിരുന്നു. സ്വയം നിയന്ത്രണം പാലിക്കാൻ ജനങ്ങൾ തയ്യാറായതോടെ നാടും നഗരവും ആളനക്കമില്ലാതായി. കുട്ടികൾപോലും കളികളിൽനിന്ന്‌ വിട്ടുനിന്നു. വിജനമായ റോഡുകളും അടഞ്ഞുകിടക്കുന്ന വ്യാപാരസ്ഥാപനങ്ങളുമായിരുന്നു ഹൈറേഞ്ചിൽ എവിടെയും ദൃശ്യമായത്. ഇരുചക്രവാഹനങ്ങളും നിരത്തിലിറങ്ങിയില്ല. ഓട്ടോറിക്ഷകളും ടാക്‌സികളും ഓടിയില്ല. മിക്കവരും കുടുംബാംഗങ്ങളോടൊത്ത്‌ സമയം ചെലവഴിച്ചു. വീടും പരിസരവും വൃത്തിയാക്കുകയും ചെയ്‌തു.
 ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം ചില സന്നദ്ധസംഘടനകളുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ ശുചീകരണം നടത്തി. പുതിയ ബസ്‌ സ്റ്റാൻഡും പരിസരവുമാണ്‌ ശുചീകരിച്ചത്‌. മിക്ക ക്ഷേത്രങ്ങളിലും ഭക്തർക്ക്‌ വിലക്ക്‌ ഏർപ്പെടുത്തിയിട്ടുണ്ട്‌. പള്ളികളിൽ നടന്ന കുർബാനയിൽ വൈദികർ മാത്രമാണ്‌ പങ്കെടുത്തത്‌. നവമാധ്യമങ്ങളിലൂടെയും പ്രദേശിക ചാനലുകളിലൂടെയും തത്സമയ സംപ്രേഷണവും ഉണ്ടായി. മുസ്ലിം പള്ളികളിൽ നിസ്‌കാരം നിർത്തിവച്ചിരുന്നു. തേയില ഫാക്ടറികൾ പ്രവർത്തിച്ചില്ല. തോട്ടം മേഖലകളും വിജനമായിരുന്നു. 
 
 
പ്രധാന വാർത്തകൾ
 Top