27 May Wednesday

മൂന്നാർ നിശ്‌ചലം

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020

  മൂന്നാർ

കോവിഡ് 19 രോഗവ്യാപനം ഫലപ്രദമായി തടയുന്നതിന്റെ ഭാഗമായുള്ള ജനത കർഫ്യൂവിനോട് സഹകരിച്ച് മൂന്നാർ ടൂറിസം മേഖല. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യവാഹനങ്ങൾ ഉൾപ്പെടെ നിരത്തിലിറങ്ങിയില്ല. കെഎസ്ആർടിസി, സ്വകാര്യബസുകൾ പൂർണമായും സർവീസുകൾ നിർത്തിവച്ചു. പള്ളികളിൽ കുർബാനയും ക്ഷേത്രങ്ങളിൽ പൂജയും നടത്തിയില്ല. തോട്ടം തൊഴിലാളികൾക്ക് അവധിയായിരുന്നെങ്കിലും എല്ലാവരും വീടുകളിൽതന്നെ തങ്ങി. വീട് ശുചീകരിക്കാനായിരുന്നു കൂടുതൽ പേരും സമയം കണ്ടെത്തിയത്‌. 
 ആയിരക്കണക്കിന് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മൂന്നാർ കോളനിയിൽ ചുരുക്കം ചിലർ മാത്രമാണ് വീട്ടമുറ്റത്ത് ഇറങ്ങിയത്. ഭൂരിഭാഗം ആളുകളും വീടിനുള്ളിൽതന്നെ കഴിഞ്ഞു. തിങ്കളാഴ്ച മുതൽ കർശന നിയന്ത്രണങ്ങളാണ് മൂന്നാറിൽ ഏർപ്പെടുത്തിയിട്ടുള്ളത്. അനാവശ്യ യാത്രകൾ ഒഴിവാക്കണം, ഓട്ടോറിക്ഷകളിൽ മൂന്നിൽ കൂടുതൽ യാത്രക്കാരെ കയറ്റരുത്, ടൗണിൽ ആൾക്കൂട്ടം ഒഴിവാക്കണം, അനധികൃതമായി വാഹനങ്ങൾ നിർത്തിയിടാൻ അനുവദിക്കില്ല തുടങ്ങിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 
 
പ്രധാന വാർത്തകൾ
 Top