29 May Friday

ജനത കർഫ്യൂ ഏറ്റെടുത്ത്‌ അഞ്ചുനാട്

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020
 മറയൂർ
ആദിവാസി ഗ്രാമങ്ങളും ഊരുകൂട്ടങ്ങളും സർക്കാർ നിർദേശങ്ങളോട് പൂർണമായും സഹകരിച്ച് എല്ലാവരും വീടിനുള്ളിൽ കഴിച്ചുകൂട്ടി. 150 മുതൽ 250 വരെയുള്ള കുടുംബങ്ങൾ ചെറുവീടുകളിലായാണ് നൂറ്റാണ്ടുകളായി ഗോത്രഗ്രാമത്തിൽ താമസിക്കുന്നത്. കോവിഡ് 19 സമൂഹവ്യാപനത്തെ തടയിടാൻ ഇവർക്ക്  ആരോഗ്യപ്രവർത്തകർ എല്ലാ മുൻകരുതലുകളും ഒരുക്കിയിട്ടുണ്ട്. മുൻകൂട്ടി വളർത്തുമൃഗങ്ങൾക്കായി തീറ്റയും പുല്ലും ശേഖരിച്ച് വീടുകളിലെത്തിച്ചിരുന്നു. ഞായറാഴ്ച മുതിർന്നവർ മാത്രം കന്നുകാലികൾക്ക് വെള്ളവും തീറ്റയും നൽകാൻ പുറത്തിറങ്ങി. കാന്തല്ലൂർ, മറയൂർ, കീഴാന്തൂർ, കാരയൂർ, പുത്തൂർ, പെരുമല എന്നീ ഗ്രാമങ്ങളും ഉൾവനത്തിലുള്ളവരും ആദിവാസി കോളനികളിലുള്ളവരും വീടിനുള്ളിൽ ചെലവഴിച്ചു. ആരോഗ്യവകുപ്പും പൊലീസും തമിഴ്നാട് അതിർത്തിയിൽ പരിശോധനയും നിരീക്ഷണവും സജീവമാക്കി.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top