29 May Friday
ഭാര്യക്കും മക്കൾക്കും പരിക്കേറ്റു

കനത്തമഴയിൽ വീട്‌ തകർന്നു; ഗൃഹനാഥന്‌ ഗുരുതര പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020

 

 
തൊടുപുഴ
കനത്തമഴയിലും കാറ്റിലും വീട്‌ പൂർണമായും തകർന്ന്‌ വീട്ടുകാർക്ക്‌ പരിക്കേറ്റു. ജനൽഭിത്തി ഇടിഞ്ഞ്‌ ദേഹത്തുവീണ്‌ ഗുരുതര പരിക്കേറ്റ ഗൃഹനാഥനെ കോലഞ്ചേരി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരിക്കുഴ തരണിയിൽ ജെയ്‌സി(40)നാണ് പരിക്കേറ്റത്. തലയ്‌ക്കും സ്‌പൈനൽ കോഡിനും ഗുരുതരമായി പരുക്കേറ്റ ജെയ്‌സ്‌ അപകടനില തരണം ചെയ്‌തിട്ടില്ല.  
ഭിത്തിയിടിഞ്ഞു വീണ്‌ ഭാര്യ മഞ്ജു, രണ്ടാംക്ലാസ് വിദ്യാർഥി റൂബൻ, യുകെജി വിദ്യാർഥി റോബിൻ എന്നിവർക്കും പരിക്കേറ്റു. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് 4.30 നാണ്‌ ശക്തമായ മഴയും കാറ്റുമുണ്ടായത്‌. ജെയ്‌സ്‌ പുറത്തേക്ക്‌ പോകാൻ ഇറങ്ങുമ്പോഴാണ്‌ മഴ പെയ്‌തത്‌. ഇതോടെ തിണ്ണയിൽ ഇരിക്കുകയായിരുന്നു. കാറ്റും മഴയും ശക്തിയാർജിച്ചതോടെ പഴക്കമുള്ള ഭിത്തി ഇടിഞ്ഞ് കോൺക്രീറ്റ്‌ ജനലടക്കം ജെയ്‌സിന്റെ ദേഹത്തേക്ക്‌ വീണു. ഇതേസമയം വീടിന്റെ മറ്റൊരു ഭാഗത്ത്‌ ഭിത്തിയിടിഞ്ഞ്‌ വീണാണ്‌ ഭാര്യയ്ക്കും കുട്ടികൾക്കും പരിക്കേറ്റത്‌. ഇവരുടെ പരിക്ക്‌ ഗുരുതരമല്ല.
 
 
പ്രധാന വാർത്തകൾ
 Top