28 March Tuesday

അടങ്ങുന്നില്ല പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Monday Jan 23, 2023

പീരുമേട് പള്ളിക്കുന്നിൽ പ്രതിഷേധസംഗമം എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

ഇടുക്കി
സംസ്ഥാനത്തിന് നേര്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവ​ഗണനയ്‍ക്കെതിരെ സിപിഐ എം പ്രതിഷേധം കരുത്താര്‍ജിക്കുന്നു. ഞായറാഴ്‍ച  ജില്ലയുടെ വിവിധ ഏരിയകളില്‍ ലോക്കല്‍ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം നടത്തി. കരിമണ്ണൂർ ലോക്കൽ കമ്മിറ്റിയുടെ പ്രതിഷേധ സംഗമം ജില്ലാ കമ്മിറ്റിയംഗം പി എൻ വിജയൻ ഉദ്ഘാടനംചെയ്‍തു. എസ് രാജീവ് അധ്യക്ഷനായി. എൻ സഭാനന്ദൻ, ജെയിൻ അഗസ്റ്റിൻ, യു കെ നിഷാന്ത് എന്നിവർ സംസാരിച്ചു.
പീരുമേട് ലോക്കൽ കമ്മിറ്റി പള്ളിക്കുന്നിൽ നടത്തിയ പ്രതിഷേധം എം എം മണി എംഎൽഎ ഉദ്ഘാടനംചെയ്തു. ഏരിയ സെക്രട്ടറി എസ് സാബു, ആർ ദിനേശൻ, വി എസ് പ്രസന്നൻ എന്നിവർ സംസാരിച്ചു. അമരാവതി ലോക്കൽ കമ്മിറ്റി കുമളി ഒന്നാംമൈലിൽ നടത്തിയ പ്രതിഷേധം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രമേഷ് കൃഷ്ണൻ ഉദ്ഘാടനംചെയ്തു. കെ എം സിദ്ദീഖ്, പി രാജൻ എന്നിവർ സംസാരിച്ചു. വണ്ടിപ്പെരിയാറിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ എൽ ജോസഫ് ഉദ്ഘാടനംചെയ്തു. എം കെ മോഹനൻ, എസ് രാജേന്ദ്രൻ, പ്രമോദ് വർഗീസ് എന്നിവർ സംസാരിച്ചു. ചെങ്കരയിൽ സിപിഐ എം പീരുമേട് ഏരിയ സെക്രട്ടറി എസ് സാബു ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എസ് സുധീഷ്, കെ ജെ ദേവസ്യ, ശിവൻകുട്ടി, വിജയലക്ഷ്മി, ഷീബ എന്നിവർ സംസാരിച്ചു.
ഏലപ്പാറ 35-ാം മൈലിൽ സിപിഐ എം ഏരിയ സെക്രട്ടറി എം ജെ വാവച്ചൻ ഉദ്ഘാടനംചെയ്തു. എം സി സുരേഷ് അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗങ്ങളായ ആർ ചന്ദ്രബാബു, പ്രഭ ബാബു, ഡി സുഗുണൻ, ബി അനുപ്, റെഡി തോമസ്,  എം കെ മുരളി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top