മറയൂർ
ചന്ദനസംരക്ഷണത്തിനുള്ള വനം വകുപ്പിന്റെ മറയൂരിലെ ഡോഗ് സ്ക്വാഡിലേക്ക് പുതിയ അംഗം എത്തി. ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട ഇരവികുളം ദേശീയോദ്യാനത്തിൽ പരിശീലനം ലഭിച്ച ‘ഫെലി’ എന്ന നായയെ ആണ് മറയൂരിൽ എത്തിച്ചിരിക്കുന്നത്. ഫെലിയെക്കൂടാതെ ട്രാക്കർ ഇനത്തിൽപ്പെട്ട പെൽവിൻ എന്ന ജർമ്മൻ ഷെപ്പേർഡ് നായും നിലവിൽ മറയൂർ ചന്ദനറിസർവ് ഡോഗ് സ്ക്വാഡിലുണ്ട്.
രൂക്ഷമായ ചന്ദനക്കൊള്ള തടയാനും കടത്തുന്ന ചന്ദനത്തടികൾ കണ്ടുപിടിക്കാനുമാണ് ഡോഗ് സ്ക്വാഡിനെ നിയോഗിച്ചിരിക്കുന്നത്. ലാബ്രഡോർ ഇനത്തിൽപ്പെട്ട കിച്ചു എന്ന് പേരുള്ള നായുടെ സേവനം 11 വർഷം ഉപയോഗപ്പെടുത്തിയിരുന്നു. നിരവധി ചന്ദനമോഷണം തടയുന്നതിനും കണ്ടെത്തുന്നതിനും സഹായകരമായിരുന്ന കിച്ചു എന്ന നായ നവംബർ 21ന് മരണപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..