28 February Sunday

പ്രളയ ദുരിതാശ്വാസ ഫണ്ട‌് യുഡിഎഫ്‌ നേതാക്കൾ വകമാറ്റിയതായി പരാതി

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021
തൊടുപുഴ 
പ്രളയ ദുരിതാശ്വാസ ഫണ്ട‌് വകമാറ്റിയതായി പരാതി. കുമാരമംഗലം പഞ്ചായത്തിലെ അരീക്കര പ്രദേശത്തെ റോഡിനുവേണ്ടി പ്രളയ ദുരിതാശ്വാസ ഫണ്ടിൽനിന്ന‌് അനുവദിച്ച അഞ്ചു ലക്ഷം രൂപയാണ‌് പഞ്ചായത്ത‌് വൈസ‌് പ്രസിഡന്റും യുഡിഎഫ‌് നേതാക്കളും ചേർന്ന‌് മറ്റൊര‌ു പ്രദേശത്തേക്ക‌് മാറ്റാൻ ശ്രമിക്കുന്നത‌്. റിയൽ എസ‌്റ്റേറ്റ‌് ബിസിനസ‌് നടത്തുന്ന സ്വകാര്യവ്യക്തിയുടെ സ്ഥലത്തേക്ക‌് റോഡ‌് നിർമിക്കാൻ ഈ തുക തിരിമറി നടത്തിയതായാണ്‌ ആക്ഷേപം. പാവപ്പെട്ട മുപ്പതോളം കുടുംബങ്ങൾക്ക‌് ആശ്രയമാകുമായിരുന്ന റോഡ‌് നിർമാണമാണ‌് ഇതുമൂലം തടസ്സപ്പെടുന്നത‌്. 
 ഇതുമായി ബന്ധപ്പെട്ട‌് ആക്ഷേപം ഉന്നയിച്ചാൽ ഫണ്ട‌് നഷ്‌ടപ്പെടുമെന്ന ഭീഷണിയും യുഡിഎഫ‌് നേതാക്കൾ ഉയർത്തുന്നുണ്ട‌്. യുഡിഎഫ്‌ നേതാക്കളുടെ ജനദ്രോഹ നടപടിക്കെതിരെ നാട്ടുകാർ കലക്ടർക്ക്‌ പരാതി നൽകിയിരുന്നു. കലക്ടറുടെ നിർദേശമുണ്ടെങ്കിലും യുഡിഎഫ‌് നേതൃത്വം നൽകുന്ന തൊടുപുഴ ബ്ലോക്ക‌് പഞ്ചായത്ത‌് ഭരണസമിതി അന്വേഷണത്തിന‌് തയ്യാറാകുന്നില്ലെന്നും ഇതിനെതിരെ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന‌ും സിപിഐ എം കുമാരമംഗലം ലോക്കൽ സെക്രട്ടറി എം എം മാത്യു പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top