29 February Saturday
സ്-ട്രോബറി കൃഷിക്ക്- തുടക്കം

കാന്തല്ലൂരിനെ ചുവപ്പണിയിക്കാൻ...

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020
 മറയൂർ
കാന്തല്ലൂരിൽ സ്-ട്രോബറി കൃഷി വ്യാപിപ്പിക്കുന്നതിനും മധ്യവേനലവധിക്കാലത്ത്- വിളവെടുക്കാനുമായി പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ 72,000 തൈകൾ വിതരണംചെയ്-തു. സഞ്ചാരികൾക്ക്- തോട്ടങ്ങൾ കാണുന്നതിനും കർഷകർക്ക്- തോട്ടങ്ങളിൽതന്നെ വിൽപ്പന നടത്തി മികച്ച വരുമാനം ഉറപ്പിക്കുന്നതിനുമാണ്‌ പദ്ധതി ആരംഭിച്ചിരിക്കുന്നത്-. വിനോദസഞ്ചാര വികസനവും കൃഷി വികസനവും സംയോജിപ്പിച്ചാണ് പദ്ധതി-.
അനുയോജ്യ കാലാവസ്ഥയിൽ മികച്ച ഉൽപ്പാദനം ലഭിക്കുന്ന സ്വീറ്റ് ചാർലി ഇനത്തിൽപ്പെട്ട തൈകളാണ് മികച്ച കർഷകരെ തെരഞ്ഞെടുത്ത്- വിതരണംചെയ്-തത്-. പൂനെയിൽനിന്ന്‌ എത്തിച്ച തൈകൾ വാങ്ങിയ കർഷകർ കൃഷി ആരംഭിക്കുകയും ചെയ്-തു. നൂൽമഴ ലഭിക്കുകയും നീർവാർച്ചയുമുള്ള ഒരു ചെടിയിൽനിന്ന്‌ ഒന്നിടവിട്ട ദിവസങ്ങളിൽ ഒരു കിലോ പഴം ലഭിക്കും. നല്ല തണുപ്പും നൂൽമഴയുമാണ് ഇവയ്ക്ക്‌ അനുയോജ്യ കാലാവസ്ഥ. കഴിഞ്ഞ രണ്ടുവർഷം മുമ്പുവരെ മറയൂർ മലനിരകളിലെ പ്രതികൂല കാലാവസ്ഥയും വിപണനത്തിന്റെ പാളിച്ചയും സ്-ട്രോബറി കൃഷിയിൽനിന്ന്‌ കർഷകരെ പിന്തിരിപ്പിച്ചിരുന്നു.
  തുടർന്ന്‌ 2017‐ 2018ലെ സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ സ്-ട്രോബറി കൃഷി വ്യാപനത്തിന്റെ ഭാഗമായാണ് കാന്തല്ലൂർ, വട്ടവട മേഖലയിൽ കൃഷി വീണ്ടും ആരംഭിച്ചത്-. കൃഷി ആരംഭിച്ച്- മൂന്നാംമാസത്തിൽ തുടങ്ങുന്ന വിളവെടുപ്പ്- ആറുമാസം മുതൽ എട്ടുമാസം വരെ തുടരാം. സ്-ട്രോബറി പഴങ്ങളുടെ സംസ്-കരണം, മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമാണം എന്നിവയിൽ കർഷകർക്ക് പരിശീലനം- നൽകിയാൽ ലാഭകരമായ കൃഷിയായി സ്-ട്രോബറിയെ നിലനിർത്താൻ സാധിക്കും.   
 
 
പ്രധാന വാർത്തകൾ
 Top