28 November Saturday
ഗ്രാമവാസികൾ പ്രതീക്ഷയിൽ

വട്ടവടയ്‌ക്ക് പുതുജീവനേകി ഗ്രാന്റീസ് മരങ്ങള്‍ മുറിച്ചുതുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Nov 22, 2020

വട്ടവടയിൽ ഗ്രാന്റീസ് മരങ്ങൾ മുറിച്ചുനീക്കുന്നു

 മറയൂർ
സ്വന്തം ഭൂമിയിലെ ഗ്രാന്റീസ് മരങ്ങൾ മുറിച്ചു വിൽക്കുന്നതിനായി കർഷകർക്ക് അനുവാദം നൽകിയുള്ള സർക്കാർ ഉത്തരവോടെ നീണ്ടനാളത്തെ പ്രതിസന്ധികൾക്ക് ആശ്വാസമാകുന്നു. വട്ടവടയിൽനിന്ന്‌ ഗ്രാന്റീസ് മരങ്ങൾ മുറിക്കുകയും ലോഡിങ്ങും മറ്റും ലഭിച്ചതോടെ തൊഴിൽ മേഖലയും സജീവമായി. കോവിഡിനെത്തുടർന്ന് പ്രതിസന്ധിയിലായ ഗ്രാമത്തിലെ സാമ്പത്തിക മേഖലയ്‌ക്കും ഇത്‌ ഉണർവായി. 2015 ഡിസംബറിലാണ് ഉമ്മൻചാണ്ടി സർക്കാർ കർഷകർ നട്ടുവളർത്തിയ ഗ്രാന്റീസ് ഉൾപ്പെടയുള്ള മരങ്ങൾ മുറിക്കുന്നതിന് പൂർണ നിരോധനം ഏർപ്പെടുത്തിയത്. വിവാഹം, ചികിത്സ, വീട് നിർമാണം എന്നിവ മുന്നിൽകണ്ട് നട്ടുവളർത്തിയ മരങ്ങൾ മുറിക്കരുതെന്ന ഉത്തരവ്‌ ഒരു നാടിനെയാകെ തളർത്തിരുന്നു. ഏറെ വലഞ്ഞത് വട്ടവട, കാന്തല്ലൂർ മേഖലയിലെ ഗ്രാന്റീസ് കർഷകരും ഇതിനെ ആശ്രയിച്ച് ജീവിതം മുന്നോട്ടുനയിച്ച ഗ്രാമീണരുമായിരുന്നു. 
തീരുമാനം നീണ്ടതോടെ ജീവിതം വഴിമുട്ടിയ ഇവർ തൊഴിലിനായി തമിഴ്നാട്ടിലെ ബോഡി, തേനി, മധുര എന്നിവിടങ്ങളിലേക്ക്‌ കുടിയേറി. പലരും വ്യാപാര സ്ഥാപനങ്ങളിൽ തുച്ഛ വരുമാനത്തിനായിരുന്നു ജോലി ചെയ്‌തിരുന്നത്‌. സർക്കാർ കർഷകർക്ക് അനുകൂലമായ തീരുമാനങ്ങൾ എടുക്കുന്ന സമയങ്ങളിലെല്ലാം കോൺഗ്രസിലെ ഉന്നത നേതാക്കൾ വിവിധ റിപ്പോർട്ടുകളും പരിസ്ഥിതി സംഘടനകളെയും വനംവകുപ്പിലെ ചില ഉദ്യോഗസ്ഥരെയും സ്വാധീനിച്ച് മുടക്കുകയായിരുന്നു. 1980 കളിലെ സാമൂഹ്യ വനവൽക്കരണത്തിന്റെ ഭാഗമായി ഗ്രാന്റീസ് മറയൂർ മലനിരകളിൽ എത്തിയപ്പോൾ ശീതകാല പച്ചക്കറിപ്പാടങ്ങൾ ഗ്രാന്റീസിന് വഴിമാറി.   

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top