13 December Friday

10 ലിറ്റർ­­­ വിദേശമദ്യവുമായി 2 യുവാക്കൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2019
മൂന്നാർ 
വാഹന പരിശോധനയ്‌ക്കിടെ പത്ത് ലിറ്റർ വിദേശമദ്യവുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. ഓട്ടോറിക്ഷ കസ്റ്റഡിയിൽ എടുത്തു. മാട്ടുപ്പെട്ടി ടോപ് ഡിവിഷനിൽ കെ പാൽപ്പാണ്ടി(20), എം സെൽവ ഗണേഷ്‌(20) എന്നിവരെയാണ് ദേവികുളം എസ്ഐ കെ ദിലീപ്‌കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഓട്ടോറിക്ഷയുടെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലാണ്‌ മദ്യം കണ്ടെത്തിയത്‌. എസ്റ്റേറ്റ് മേഖലകളിൽ വ്യാപകമായി വിദേശമദ്യം കച്ചവടം നടക്കുന്നതായി മൂന്നാർ ഡിവൈഎസ്‌പിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാത്രികാല പരിശോധന കർശനമാക്കിയത്. ഓട്ടോറിക്ഷ പൊലീസിന്‌ കൈമാറി. പ്രതികളെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു.
 
പ്രധാന വാർത്തകൾ
 Top