08 December Sunday
സിപിഐ എം ജാഥകള്‍ക്ക് ഉജ്വല സമാപനം

ജനങ്ങളുടെ വിശ്വാസം കാത്ത്‌...

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2019
ഇടുക്കി
ജില്ലയിലെ മുഴുവൻ ജനങ്ങളുടെയും പ്രതീക്ഷയും വിശ്വാസവും ഏറ്റുവാങ്ങി സിപിഐ എം ജാഥകൾക്ക് ഉജ്വല സമാപനം. തോട്ടം, കാർഷിക മേഖലയുടെ പ്രശ്‌നങ്ങൾ നേരിട്ടറിഞ്ഞും അല്ലലുകൾ അകറ്റിയും ജാഥ പുതുമുന്നേറ്റമായി. ജനങ്ങളെ ആശങ്കകളിലേക്ക്‌ തള്ളിവിട്ട യുഡിഎഫിന്‌ ശക്തമായ മറുപടിയായി സ്വീകരണ കേന്ദ്രങ്ങളിലേക്ക്‌ ഒഴുകിയെത്തിയ ജനസഞ്ചയം. 1964ലെയും 1993ലെയും ഭൂനിയമങ്ങൾ ഉണ്ടാക്കിയ കോൺഗ്രസ്‌ സർക്കാരുകൾ ജില്ലയിലെ ജനങ്ങൾക്കുണ്ടാക്കിവച്ച ബുദ്ധിമുട്ടുകളെല്ലാം പരിഹരിക്കുമെന്ന്‌ നേതാക്കൾ ജനങ്ങളെ അറിയിച്ചു. 
    സി വി വർഗീസ് ക്യാപ്റ്റനായുള്ള ജാഥ ചെറുതോണിയിൽ സമാപിച്ചു. സമാപന സമ്മേളനം മുൻ എംപി അഡ്വ. ജോയ്സ് ജോർജ് ഉദ്‌ഘാടനം ചെയ്‌തു. രാവിലെ പഴയരിക്കണ്ടത്തുനിന്ന്‌ ജാഥ ആരംഭിച്ചു. കഞ്ഞിക്കുഴി, ചേലച്ചുവട്, കൊച്ചുകരിമ്പൻ, മുരിക്കാശേരി, തോപ്രാംകുടി, പ്രകാശ്, കാമാക്ഷി, തങ്കമണി, ഇടുക്കി, തടിയമ്പാട്, മണിയാറൻകുടി എന്നിവിടങ്ങളിൽ പര്യടനം നടത്തി. വിവിധ കേന്ദ്രങ്ങളിൽ നേതാക്കളായ എം ജെ മാത്യു, റോമിയോ സെബാസ്റ്റ്യൻ, പി ബി സബീഷ്, കെ ജി സത്യൻ എന്നിവർ  സംസാരിച്ചു. 
പി എൻ വിജയൻ ക്യാപ്റ്റനായ ജാഥ നെടുങ്കണ്ടത്ത്‌ സമാപിച്ചു. ജാഥ കമ്പംമെട്ടിൽനിന്നുമാണ് വ്യാഴാഴ്‌ച പര്യടനം ആരംഭിച്ചത്. കൂട്ടാർ, ബാലൻപിള്ളസിറ്റി, തൂക്കുപാലം, ബാലഗ്രാം, കോമ്പയാർ, മുണ്ടിയെരുമ, വലിയതോവാള, എഴുകുംവയൽ, മഞ്ഞപ്പെട്ടി എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കി നെടുങ്കണ്ടം പടിഞ്ഞാറേകവലയിൽ സമാപിച്ചു.
 വിവിധ കേന്ദ്രങ്ങളിൽ കെ ആർ സോദരൻ, എൻ കെ ഗോപിനാഥൻ, എൻ ശിവരാജൻ, നിഷാന്ത് വി ചന്ദ്രൻ, ടി എം ജോൺ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ എം സുകുമാരൻ അധ്യക്ഷനായി. എം എ സിറാജുദ്ദീൻ സ്വാഗതവും ടി വി ശശി നന്ദിയും പറഞ്ഞു. കെ വി ശശി ക്യാപ്‌റ്റനായ ജാഥ ബുധനാഴ്‌ച ചിന്നക്കനാലിൽ സമാപിച്ചിരുന്നു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top