20 November Wednesday

പാമ്പൻമലയിൽ കാർ മറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019

 

 
മറയൂർ 
മറയൂർ–-- മൂന്നാർ പാതയിൽ പാമ്പൻമലയ്‌ക്ക് സമീപം കാർ താഴ്‌ചയിലേക്ക് മറിഞ്ഞ് അപകടം. എറണാകുളത്തുനിന്ന്‌ മറയൂർ, കാന്തല്ലൂർ പ്രദേശങ്ങളിൽ സന്ദർശനം നടത്തി തിരികെ മടങ്ങിയ സംഘമാണ് രാത്രി ഒമ്പതിന്‌ അപകടത്തിൽപ്പെട്ടത്. 
മൂടൽ മഞ്ഞും മഴയും ഉണ്ടായിരുന്നതും രണ്ടായി പിരിയുന്ന റോഡിന്റെ ഭാഗത്ത് മുന്നറിയിപ്പോ ഡിവൈഡറോ ഇല്ലാതിരുന്നതുമാണ്‌ അപകടകാരണം. അപകടത്തിൽപ്പെട്ട യാത്രക്കാരെ സഞ്ചാരികളും പ്രദേശവാസികളും ചേർന്ന് കാർ ഉയർത്തി രക്ഷപെടുത്തി. അഞ്ചുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
 യാത്രക്കാരുടെ പരിക്ക്‌ സാരമുള്ളതല്ല. പ്രഥമിക ചികിത്സ നൽകി എല്ലാവരെയും വിട്ടയച്ചു. അന്തർ സംസ്ഥാനപാതയിൽ റബറൈസ്ഡ് ടാറിങ്ങ് പണികൾ പുരോഗമിക്കുന്നതിനാൽ റോഡിന്റെ ഇരുവശങ്ങളിലുമുള്ള വലിയ കട്ടിങ്ങുകളിൽ കയറുന്നതാണ്‌ അപകടമുണ്ടാക്കിയത്‌. ‌
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top