23 November Saturday

പ്ലാസ്റ്റിക്‌ മാലിന്യം ഇനി വീടുകളിൽ വേണ്ട

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019
തൊടുപുഴ
ഹരിതകർമസേനകളുടെ പ്രവർത്തനം ഊർജിതപ്പെടുത്തുന്നതോടൊപ്പം പ്ലാസ്റ്റിക‌് മാലിന്യങ്ങളുടെ നിർമാർജനത്തിന‌് നഗരവാസികളുടെ പങ്ക‌് ഉറപ്പാക്കാൻ നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. നിലവിൽ പല വീട്ടുകാരും ഹരിതകർമസേനയോട‌് സഹകരിക്കുന്നില്ലെന്ന ആക്ഷേപം കൗൺസിലർമാർ ഉന്നയിച്ചതിനെ തുടർന്ന‌് ഇക്കാര്യം പരിശോധിക്കാൻ തീരുമാനിച്ചു. 
എല്ലാ വാർഡുകളിലും പ്ലാസ്റ്റിക‌് മാലിന്യശേഖരണത്തിന‌് ബോധവൽക്കരണം നടത്തും. ആരോഗ്യ സ്ഥിരം സമിതിയുടെ നേതൃത്വത്തിൽ എല്ലാ കൗൺസിലർമാരും ഇതിൽ പങ്കാളികളാവും. 
ഹരിതകർമസേന ശേഖരിക്കുന്ന പ്ലാസ‌്റ്റിക‌് മാലിന്യം ശേഖരിക്കാൻ പല വാർഡുകളിലും സംവിധാനമില്ലെന്ന ആക്ഷേപം എൽഡിഎഫ‌് കൗൺസിലർ സബീന ബിഞ‌്ജു ശ്രദ്ധയിൽപ്പെടുത്തി. മറ്റു ചില കൗൺസിലർമാരും ഇതേ ആക്ഷേപം ഉന്നയിച്ചു. പ്ലാസ‌്റ്റിക‌് മാലിന്യം ശേഖരിക്കാൻ സെമി പെർമെനന്റ‌് ഷെഡുകൾ പരീക്ഷിക്കുന്നത‌് ഉചിതമാകുമെന്ന‌് ആർ ഹരി പറഞ്ഞു. നഗരസഭയിലെ വാർഡുകൾ ചേരുന്നയിടത്ത‌് പൊതു ഇടങ്ങൾ കണ്ടെത്തി ഇത‌് സ്ഥാപിക്കാൻ കഴിയും.  
ഹരിതകർമസേനയ‌്ക്ക‌് പ്ലാസ‌്റ്റിക‌് മാലിന്യം കൈമാറാത്ത വീടുകൾ കണ്ടെത്തി തുടർനടപടി സ്വീകരിക്കുന്നതും നഗരസഭ പരിഗണിക്കും. ബോധവൽക്കരണത്തിനുശേഷവും പ്ലാസ‌്റ്റിക‌് മാലിന്യം കൈമാറിയില്ലെങ്കിൽ നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തും. പ്ലാസ‌്റ്റിക‌് മാലിന്യം കത്തിക്കുന്നവർക്കെതിരെ പിഴയടക്കം കർശന നടപടി സ്വീകരിക്കാനും തീരുമാനിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top