31 October Saturday

ഭാഗ്യപരീക്ഷയിൽ വിജയം മകന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 22, 2020
കട്ടപ്പന
അച്ഛൻ വിജയൻ പതിവായി ലോട്ടറി എടുക്കുന്നത് കണ്ടാണ് അനന്തുവും ലോട്ടറി ടിക്കറ്റ് എടുത്തുതുടങ്ങിയത്. ഇരുവരും തിരുവോണ ബമ്പർ ഭാഗ്യക്കുറി എടുത്തെങ്കിലും അടിച്ചത് അനന്തു എറണാകുളത്തുനിന്ന്‌ എടുത്ത ടിക്കറ്റിനാണ്‌. നെടുങ്കണ്ടം വലിയതോവാളയിൽ കുന്നിൻമുകളിൽ വർഷങ്ങൾക്കുമുമ്പ്‌ പണിത വീട്ടിലാണ് കുടുംബം കഴിയുന്നത്. 
    ഒറ്റയടിപ്പാതയിലൂടെ വേണം ഇവരുടെ വീട്ടിലെത്താൻ. മഴക്കാലത്തുപോലും കുടിവെള്ളം വിലയ്‌ക്കുവാങ്ങേണ്ട അവസ്ഥയാണ്‌. പെയിന്റിങ്‌ തൊഴിലാളിയായ വിജയനും വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജോലിക്കാരിയായ ഭാര്യ സുമയ്‌ക്കും മൂന്ന്‌ മക്കളാണ്‌. മൂത്ത മകൾ ആതിരയ്ക്ക്‌ എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. ലോക്ക്‌ഡൗണായതോടെ ജോലി നഷ്ടമായി. അനന്തുവും അനുജൻ അരവിന്ദും ബിരുദം പൂർത്തിയാക്കി. വെള്ളവും വഴിയുമുള്ള സ്ഥലത്ത് അടച്ചുറപ്പുള്ള ഒരു വീട്, മക്കളുടെ പഠനം, മകളുടെ വിവാഹം തുടങ്ങിയ സ്വപ്‌നങ്ങളാണ്‌ ഈ മാതാപിതാക്കൾക്കുള്ളത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top