26 August Monday
മുത്തൂറ്റ് ഫിൻകോർപ്പ്

ജീവനക്കാരുടെ 72 മണിക്കൂർ സമരം ഇന്ന‌് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019

 

 
ഇടുക്കി
മുത്തൂറ്റ് ഫിൻകോർപ്പ് ജീവനക്കാരുടെ 72 മണിക്കൂർ പണിമുടക്ക് തിങ്കളാഴ‌്ച തുടങ്ങും. നോൺ ബാങ്കിങ് ആൻഡ‌് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ(സിഐടിയു) നേതൃത്വത്തിലാണ‌് സമരം. സമരത്തിൽ പങ്കെടുക്കുന്ന ബ്രാഞ്ചുകൾ കേറിയിറങ്ങി ജീവനക്കാരെ റീജണൽ മാനേജർ, വിജിലൻസ് എന്നിവർ ഭീഷണിപ്പെടുത്തുന്നതിൽ പ്രതിഷേധമുയരുകയാണ‌്. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുക, മാനേജ്മെന്റ് തുടർച്ചയായി സ്വീകരിക്കുന്ന പ്രതികാര നടപടി പിൻവലിക്കുക, അവകാശ പത്രിക ചർച്ച ചെയ്ത് അംഗീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ‌് സമരം. ജീവനക്കാർ പകൽ 11ന‌് കട്ടപ്പന ബ്രാഞ്ചിനുമുന്നിൽ പ്രതിഷേധ യോഗം നടത്തും. ജില്ലയിലെ 35 ബ്രാഞ്ചുകളിലും റീജണൽ ഓഫീസിലും ജീവനക്കാർ പണിമുടക്കും.
 തോപ്രാംകുടി ബ്രാഞ്ചിലെ സിന്ധു, ഷിജിൻ എന്നിവരെയും മലപ്പുറം ജില്ലയിലെ പൂക്കോട്ടുപാടം ബ്രാഞ്ച് മാനേജർ തോമസ് എന്നിവരെയാണ് പിരിച്ചുവിട്ടത്. പണിമുടക്ക‌് വിജയപ്പിക്കണമെന്ന‌് ജനൽ സെക്രട്ടറി സി സി രതീഷ‌് അഭ്യർഥിച്ചു.
 
 
 
പ്രധാന വാർത്തകൾ
 Top