03 August Tuesday

ഇന്ധനക്കൊള്ള: നിരത്തുകൾ സ്‌തംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 22, 2021

ട്രേഡ് യൂണിയൻ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ നടന്ന ചക്രസ്തംഭനസമരം

 ഇടുക്കി

അനുദിനം ഇന്ധനവില വർധിപ്പിച്ച്‌ ജനതയെ തീരാദുരിതത്തിലേക്കും വറുതിയിലേക്കും തള്ളിവിടുന്ന കേന്ദ്രനയങ്ങൾക്കെതിരെ ജില്ലയിലാകെ വാഹനങ്ങൾ നിശ്‌ചലമാക്കി. പകൽ 11 മുതൽ കാൽമണിക്കൂർ വാഹനങ്ങളെല്ലാം നിർത്തിയിട്ടായിരുന്നു ചക്രസ്‌തംഭനസമരം നടത്തിയത്‌. ആംബുലൻസിനു മാത്രം പോകാൻ അവസരമൊരുക്കി. ബിഎംഎസ്‌ ഒഴികെ മറ്റെല്ലാ ട്രേഡ്‌ യൂണിയനുകളും അനിവാര്യസമരത്തിൽ പങ്കെടുത്തു. വാഹനങ്ങളുമായി നിരത്തിലിറങ്ങിയവരെല്ലാം കേന്ദ്രനയങ്ങൾക്കെതിരെയുള്ള പ്രതിഷേധത്തിൽ പങ്കാളികളായി. വാഹനം എവിടെയായിരുന്നോ അവിടെയാണ്‌ നിർത്തിയിട്ട്‌ സ്‌തംഭിപ്പിച്ചത്‌. അധിക നികുതിയും സെസും അവസാനിപ്പിക്കണം എന്ന ആവശ്യംകൂടി ഉന്നയിച്ചായിരുന്നു സമരം. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, യുടിയുസി, എസ്‌ടിയു, എച്ച്‌എംഎസ്‌, കെടിയുസിഎം, കെടിയുസിജെ തുടങ്ങിയ യൂണിയനുകളുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ ജില്ല നിശ്‌ചലമായി.
   ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ നടന്ന സമരത്തിൽ ട്രേഡ്‌ യൂണിയൻ നേതാക്കൾ സംസാരിച്ചു. വണ്ടൻമേട് ഏരിയയിൽ സിഐടിയു ജില്ലാ പ്രസിഡന്റ്‌ പി എസ് രാജൻ, എ എൽ ബാബു, സുമോദ് ജോസഫ്, വി ടി ജോമോൻ, കെ ജി രാജു, സതീഷ് ചന്ദ്രൻ, എസ് സുധീഷ്, കെ സോമശേഖരൻ, കെ ടി ഭാസി, ജോസ് മാടപ്പള്ളി, ജോൺസൺ സ്കറിയ, ജോസ് പൂവത്തുംമൂട്ടിൽ, വിജീഷ് ബാലകൃഷ്ണൻ, രാജു തോമസ്, വക്കച്ചൻ തുരുത്തിയിൽ, തങ്കച്ചൻ ഇടയാടിയിൽ എന്നിവർ സംസാരിച്ചു. കട്ടപ്പനയിൽ കെ ആർ സോദരൻ, തോമസ്‌ രാജൻ, വി ആർ സജി, വി ആർ ശശി, പി കെ ഗോപി, എം സി ബിജു എന്നിവർ സംസാരിച്ചു. ഏലപ്പാറയിൽ ആർ ചന്ദ്രബാബു, കെ പി വിജയൻ, ആർ രവികുമാർ, ബി ബിജു, എം സി സുരേഷ്, തങ്കൻ ജോർജ്, പ്രഭ ബാബു, വി സജീവ് കുമാർ, എൻ എം കുശൻ, മനു ആന്റണി എന്നിവർ സംസാരിച്ചു. 
   മൂന്നാറിൽ എസ് രാജേന്ദ്രൻ, വി ഒ ഷാജി, ആർ ഈശ്വരൻ, വി മാരിയപ്പൻ, പി മുത്തുപ്പാണ്ടി, പി കാമരാജ്, എ കെ മണി, ജി മുനിയാണ്ടി എന്നിവർ സംസാരിച്ചു. നെടുങ്കണ്ടത്ത് ടി എം ജോൺ, എം എ സിറാജുദീൻ, കെ എം ശശി, തമ്പി സുകുമാരൻ, നൗഷാദ് ആലുംമൂട്ടിൽ എന്നിവർ സംസാരിച്ചു. പീരുമേട്ടിൽ എം തങ്കദുര, കെ ചന്ദ്രൻ, കാളിദാസ്, കെ ജെ ദേവസ്യ, പി എൻ മോഹനൻ, കെ എസ് രാജീവ്, സി ആർ സോമൻ, കെ വി സുരേഷ്, ഡി സുന്ദർരാജ് എന്നിവർ സംസാരിച്ചു. 
   അടിമാലി ടൗണിൽ ടി കെ ഷാജി, എം കമറുദ്ധീൻ, ബാബു പി കുര്യാക്കോസ് എന്നിവർ സംസാരിച്ചു. തൊടുപുഴയിൽ കെ എം ബാബു, ടി ആർ സോമൻ, കെ വി ജോയ്, കെ സലിംകുമാർ, പി പി ജോയി, ജയൻ, ബാബു മഞ്ഞള്ളൂർ, ഷാഹുൽ ഹമീദ്, ടി ബി സുബൈർ എന്നിവർ സംസാരിച്ചു. കരിമണ്ണൂരിൽ പി കെ സോമൻ, പി എ സിദ്ധാർദ്ദനൻ, എൻ സദാനന്ദൻ, സാൻസൻ അക്കകാട്ട്,‌ വി കെ സോമൻപിള്ള, പി എം സുബൈർ എന്നിവർ സംസാരിച്ചു.
    മൂലമറ്റത്ത്‌ കെ എൽ ജോസഫ്, ടി കെ ശിവൻനായർ, പി ഡി സുമോൻ, പി എം ചാക്കോ എന്നിവർ സംസാരിച്ചു. ശാന്തൻപാറയിൽ വി എൻ മോഹനൻ, എൻ പി സുനിൽകുമാർ, സേനാപതി ശശി, എൻ വി കുട്ടപ്പൻ, ജയൻ ശിവൻ, കെ കെ നാരായണൻ, ടി ജെ ജോമോൻ, വി എസ് രഞ്ജിത്ത്, ജിബീഷ് വെള്ളക്കട, ജിമ്മി ജോർജ് എന്നിവർ സംസാരിച്ചു. 
രാജാക്കാട്ടിൽ ബേബിലാൽ, ഇ പി ശ്രീകുമാർ, വി ജെ ബാബു, ജയേഷ്, പ്രിൻസ്, ജോഷി ശൗര്യാംകുഴി, മിനി ബേബി എന്നിവർ സംസാരിച്ചു. 
രാജകുമാരിയിൽ പി  രവി, കെ കെ തങ്കച്ചൻ, എസ്  മുരുകൻ, മാത്യൂസ് കുഴികണ്ണിയിൽ, ടി എസ് സുമൽ, സി ആർ രാജേഷ്‌, എം എസ് സുരേന്ദ്രൻ, കെ ഇ ദേവരാജൻ, പി കെ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top