16 July Thursday

ഹോസ്റ്റൽ പ്രവേശനം; രജിസ്റ്റർ ചെയ്യാം

വെബ് ഡെസ്‌ക്‌Updated: Friday May 22, 2020

 

ഇടുക്കി
സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ മറയൂരിലെ നാച്ചിവയലിലും അടിമാലിയിലെ കല്ലാർകുട്ടിയിലും പ്രവർത്തിക്കുന്ന ആൺകുട്ടികൾക്കുള്ള ഹോസ്റ്റലിൽ അടുത്ത അധ്യയനവർഷത്തേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. സ്‌കൂളുകൾ പ്രവർത്തിച്ചു തുടങ്ങുമ്പോൾ  ഹോസ്റ്റലിൽ താമസസൗകര്യവും അടുത്തുള്ള സ്‌കൂളുകളിൽ അഞ്ചുമുതൽ 12 വരെ ക്ലാസുകളിൽ പ്രവശനത്തിന്‌ സഹായവും നൽകും. സമീപ പ്രദേശങ്ങളിൽ വിദ്യാലയങ്ങൾ ഇല്ലാത്ത ഗോത്രവർഗ സമൂഹങ്ങളിലെ കുട്ടികൾക്ക് മുൻഗണന.  സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പട്ടികജാതി, പട്ടികവർഗ കുട്ടികൾക്കും രജിസ്റ്റർചെയ്യാം. ട്യൂട്ടർമാരുടെ സഹായം, കലാകായിക പരിശീലനം, സൗജന്യ താമസം, ഭക്ഷണം, യാത്ര എന്നിവയും ലഭ്യമാക്കും. മൂന്നാർ, അടിമാലി ബിആർസികളുടെ മേൽനോട്ടത്തിലാകും ഹോസ്റ്റൽ പ്രവർത്തിക്കുന്നത്. ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിന് 9497682931, 9446649333, 9747253522 എന്നീ വാട്‌സാപ്പ് നമ്പരുകളിൽ ബന്ധപ്പെടാം. അപേക്ഷാഫോറം മൂന്നാർ, അടിമാലി ബിആർസികളിലും ലഭിക്കും. ഫോൺ: 9747253522.
 
 
 
പ്രധാന വാർത്തകൾ
 Top