25 May Monday

പുതുതായി 4 പേരെ ആശുപത്രിയില്‍ ഐസോലേഷനിലേക്ക് മാറ്റി: കലക്ടര്‍

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

 

 
പത്തനംതിട്ട
കോവിഡ് 19 മുൻകരുതലിന്റെ ഭാഗമായി വീടുകളിൽ കഴിഞ്ഞിരുന്ന നാലുപേർക്കു രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് അവരെ ആശുപത്രിയിൽ ഐസോലേഷനിൽ പ്രവേശിപ്പിച്ചു. വിദേശത്തു നിന്നെത്തിയവരുമായി സമ്പർക്കം പുലർത്തിയ രണ്ടുപേർ, അമേരിക്കയിൽ നിന്നും പൂണെയിൽ നിന്നും എത്തിയ രണ്ടു പേർ എന്നിവരെയാണ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്. ഇവർക്ക് രോഗലക്ഷണങ്ങളുണ്ടെങ്കിലും വലിയ ആരോഗ്യപ്രശ്‌നങ്ങൾ കാണിക്കുന്നില്ല. മൂന്നുപേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും ഒരാളെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലുമാണു പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതോടെ ജില്ലയിൽ നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 19 ആയി. 
വീടുകളിൽ നിരീക്ഷണത്തിൽ കഴിയേണ്ട ചിലർ പുറത്തിറങ്ങി നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന്‌ കലക്ടർ പി ബി നൂഹ് പറഞ്ഞു. ചിലസ്ഥലങ്ങളിൽ കൂടുതൽ ആളുകൾ കൂട്ടംകൂടുന്നതായും വിവരം ലഭിച്ചിട്ടുണ്ട്‌. ചില സ്വകാര്യസ്ഥാപനങ്ങളും സ്‌കൂളുകളും ഉൾപ്പെടെ നിർദേശം ലംഘിച്ചതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള പരാതികൾ വിവിധങ്ങളായി തരംതിരിച്ച് നടപടികൾ എടുക്കും. ഡിസാസ്റ്റർ മാനേജ്‌മെറ്റ് ആക്ട് പ്രകാരം ആരാധനാലയങ്ങളിൽ നിശ്ചിത എണ്ണത്തിൽ കൂടുതൽപേർ കൂടരുതെന്ന് നിർദേശം നൽകുമെന്നും  കലക്ടർ  നൂഹ് പറഞ്ഞു.
 
 
 
പ്രധാന വാർത്തകൾ
 Top