30 May Saturday
കോവിഡ് 19

കേരളത്തിൽനിന്നുള്ള വാഹനങ്ങൾ കടത്തിവിടാതെ തമിഴ്നാട്

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

 

 
മറയൂർ
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ കേരളത്തിൽനിന്നുള്ള വാഹനങ്ങൾ തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞു. തമിഴ്‌നാടിൽനിന്നുള്ള വാഹനങ്ങളും ഇങ്ങോട്ട്‌ കടത്തിവിടുന്നില്ല. അന്തർസംസ്ഥാന പാതയായ ഉദുമലപേട്ട– മൂന്നാർ റോഡിൽ തമിഴ്നാട്ടിലെ ആനമല കടുവ സങ്കേതത്തിലെ ചെക്‌പോസ്റ്റിലും ഒമ്പതാർ ചെക്‌പോസ്റ്റിലും തമിഴ്നാട്‌ പൊലീസ്, റവന്യൂ, വനം വകുപ്പ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു വാഹനങ്ങൾ തടഞ്ഞത്‌. ഇതോടെ തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽനിന്ന്‌ മറയൂർ–- മൂന്നാർ ഭാഗത്തേക്ക് വരുന്നതിനായി ഉദുമലപേട്ടയിൽ എത്തിയ നൂറുകണക്കിന് യാത്രക്കാർ തമിഴ്നാട് അതിർത്തിയിൽ മണിക്കൂറുകളോളം കുടുങ്ങി.
 പച്ചക്കറി, പാൽ എന്നിവ ഉൾപ്പെടുന്ന ചരക്ക് ലോറികൾ മാത്രമാണ് അതിർത്തി ചെക്‌പോസ്റ്റുകൾവഴി കടത്തിവിട്ടത്. സിമന്റ് ഉൾപ്പെടുന്ന നിർമാണ സാധനങ്ങളുമായി വന്ന വലിയ വാഹനങ്ങൾ ഒമ്പതാർ ചെക്‌പോസ്റ്റിൽ തടഞ്ഞിട്ടിരിക്കുകയാണ്. കേരള അതിർത്തിയിൽ കാണിക്കുന്ന ജാഗ്രത തമിഴ്നാട്ടിലെ ഉദുമലപേട്ട നഗരത്തിൽ തമിഴ്നാട് ആരോഗ്യവകുപ്പ് കാണിച്ചിട്ടുമില്ല. നഗരത്തിലെ തിരക്കിന് ഒട്ടും കുറവില്ല. ബ്രാൻഡഡ്‌ വസ്ത്ര വ്യാപാരസ്ഥാപനങ്ങൾ മാത്രമാണ് അടച്ചിട്ടുള്ളത്. ഹാൻഡ് വാഷിങ്‌ കോർണറുകളോ മാസ്കുകളോ ആരുംതന്നെ ധിരിക്കുന്നില്ല.  
 
 
 
പ്രധാന വാർത്തകൾ
 Top