02 December Wednesday

കെ എ അബ്ദുൾറസാഖ‌് ഏഷ്യാ ബുക്ക്‌ ഓഫ‌് റെക്കോർഡിൽ

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

 ഇടുക്കി

ദേശാഭിമാനി പീരുമേട‌് ലേഖകനും അഴുത ബ്ലോക്ക‌് പഞ്ചായത്തംഗവുമായ കെ എ അബ്ദുൾറസാഖ‌് ഏഷ്യാ ബുക്ക്‌ ഓഫ‌് റെക്കോർഡിൽ ഇടംനേടി. 210 ലോകരാഷ‌്ട‌്രങ്ങളിലെ 240 ഓളം വരുന്ന രാഷ‌്ട്രതലവന്മാരുടെ വരച്ച ചിത്രങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച പുസ‌്തകത്തിനാണ‌് അബ‌്ദുൾ റസാഖിന‌് റെക്കോർഡ‌് ലഭിച്ചത‌്. 210 രാഷ‌്ട്രങ്ങളിലെ 240 രാഷ‌്ട്രതലവന്മാരുടെ ഓയിൽ പേസ‌്റ്റലിൽ വരച്ച ചിത്രങ്ങളും വിവരണങ്ങളും ഉൾപ്പെടുത്തി 2016, 2017, 2018 വർഷങ്ങളിൽ റസാഖ‌് പുസ‌്തകം പ്രസിദ്ധീകരിച്ചിരുന്നു. ഇത്തരത്തിൽ ലോക രാഷ‌്ട്ര തലവന്മാരുടെ വരച്ച ചിത്രങ്ങൾ ഉൾപ്പെടുത്തി പുസ‌്തകം പ്രസിദ്ധീകരിക്കുന്നത‌് ആദ്യസംഭവമാണ‌്. ലോക രാഷ‌്ട്ര തലവന്മാരുടെ വരച്ച ചിത്രങ്ങൾ, പ്രസിദ്ധീകരിച്ച പുസ‌്തകങ്ങൾ, പ്രസ‌് ഉടമയുടെ സാക്ഷ്യപത്രം, ചിത്രരചന സംബന്ധിച്ച ദൃശ്യ അച്ചടി മാധ്യമങ്ങളിൽ വന്ന വാർത്തകൾ, പുസ‌്തകം പ്രസിദ്ധീകരിച്ചതിന്റെ വാർത്ത, ചിത്രങ്ങൾ, ചിത്രം വരക്കുന്ന ലൈവ‌് വീഡിയോ തുടങ്ങിയവ പരിശോധിച്ചാണ‌് റെക്കോർഡ‌ിനായി പരിഗണിച്ചത‌്.
2010ൽ കുമളി ചെക‌്പോസ‌്റ്റ‌് വഴിയുള്ള കള്ളക്കടത്ത‌് സംബന്ധിച്ച വാർത്ത നൽകിയതിന‌് സംസ്ഥാന സർക്കാരിന്റെ കാൽലക്ഷം രൂപയുടെ സംസ്ഥാന അവാർഡ‌്, ചിത്രരചനയിൽ ഇന്ത്യാ ബുക്ക്‌ ഓഫ‌് റെക്കോർഡിന്റെ നാല‌് ദേശീയ റെക്കോർഡുകൾ, യുആർഎഫ‌് ടോപ‌് ടാലന്റ‌് അവാർഡ‌് തുടങ്ങിയ നിരവധി പുരസ‌്കാരങ്ങൾ നേടിയിട്ടുണ്ട‌്. 
ഫിദൽ കാസ‌്ട്രോയുടെ മുന്നൂറ‌് വ്യത്യസ‌്ത ചിത്രങ്ങൾ ഉൾപ്പെടെ നാലായിരത്തോളം പോർട്രയിറ്റുകൾ വരച്ചിട്ടുണ്ട‌്. സബീനയാണ‌് ഭാര്യ. വിദ്യാർഥികളായ അജ‌്മിയ റസാഖ‌്, ആഷ‌്ന റസാഖ‌് എന്നിവർ മക്കൾ. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top