25 May Monday

ആളുകൾ സംഘം ചേരുന്നതിന് കർശന നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
 ഇടുക്കി
കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായി ജില്ലയിൽ ആളുകൾ സംഘം ചേരുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി കലക്ടർ എച്ച് ദിനേശൻ. പൊതുജനങ്ങൾ ഒത്തുകൂടുന്ന മതപരമായ ചടങ്ങുകൾ, ഉത്സവങ്ങൾ, പെരുന്നാളുകൾ, വിവാഹം, ഗൃഹപ്രവേശം, മുതലായ ചടങ്ങുകളിൽ പൊതുജന പങ്കാളിത്തം പരമാവധി കുറയ്‌ക്കണം. പരമാവധി 10 പേരിൽ കൂടുതൽ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് മുൻകൂറായി നോട്ടീസ് നൽകുന്നതിനും നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകിയതായി കലക്ടർ അറിയിച്ചു.
 
 
പ്രധാന വാർത്തകൾ
 Top