01 April Wednesday

ബിജു പ്രഭാകരന്റെ കുടുംബത്തിന്‌ സഹായം കൈമാറി

വെബ് ഡെസ്‌ക്‌Updated: Saturday Feb 22, 2020

 

 
തൊടുപുഴ 
സൗദി അറേബ്യയിലെ ജുബൈലിൽ വാഹനാപകടത്തിൽ മരിച്ച ബിജു പ്രഭാകരന്റെ കുടുംബത്തിന് നവോദയ സാംസ്‌കാരികവേദി ദമാം സമാഹരിച്ച ധനസഹായം കൈമാറി. കേരള പ്രവാസി സംഘം നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ കുടുംബാംഗങ്ങൾക്ക്‌ തുക കൈമാറി. ചടങ്ങിൽ പ്രവാസി സംഘം തൊടുപുഴ ഏരിയ രക്ഷാധികാരി വി എസ് പ്രിൻസ്, പ്രസിഡന്റ് സുനിൽഖാൻ, സിപിഐ എം തൊടുപുഴ ഈസ്റ്റ്‌ ലോക്കൽ സെക്രട്ടറി സി എസ് ഷാജി എന്നിവർ സന്നിഹിതരായി.  
 
 
പ്രധാന വാർത്തകൾ
 Top