04 April Saturday

8 കുടുംബങ്ങൾക്ക് വീടൊരുക്കി ലയൺസ് ക്ലബ്‌

വെബ് ഡെസ്‌ക്‌Updated: Saturday Feb 22, 2020

 

 
രാജാക്കാട്
പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട എട്ട്‌ കുടുംബങ്ങൾക്ക് തണലൊരുക്കി രാജാക്കാട് ലയൺസ് ക്ലബ്. രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് സതി കുഞ്ഞുമോൻ, ലയൺസ് ക്ലബ്‌ 318 സി ഗവർണർ രാജേഷ് കൊളരിക്കൽ, മുൻ ഡിസ്ട്രിക്ട്‌ ഗവർണർമാരായ ദാസ് മങ്കിടി, ടി എ വർക്കി എന്നിവർ ചേർന്ന്‌ വീടുകൾക്ക്‌ തറക്കല്ലിട്ടു. 
രണ്ട്‌ നിലകളിലായി ഫ്ലാറ്റ് മോഡലിലാണ് വീടുകൾ നിർമിക്കുന്നത്‌. ജൂണിന് മുമ്പായി പണികൾ പൂർത്തീകരിച്ച് വീടുകൾ കൈമാറും. ലയൺസ് ക്ലബ്‌ ഇന്റർനാഷണലും മണപ്പുറം ഫിനാൻസുമാണ് ആറ് കുടുംബങ്ങൾക്കുള്ള ധനസഹായം നൽകുന്നത്. ഹെൽപ്പിങ്‌ ഹാൻഡ്‌  എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് രണ്ട് കുടുംബങ്ങൾക്കുള്ള ഫണ്ട് നൽകും.
   ക്ലബ്‌ പ്രസിഡന്റ് ബേബി മാത്യു അധ്യക്ഷനായി. കോശിപണിക്കർ, ഷൈൻ ജോർജ്, ഷൈനു സുകേഷ്, കെ പി അനിൽ, ബെന്നി പാലക്കാട്ട്, വി എസ് പൊന്നുണ്ണി, സാബു വാവലക്കാട്ട്, ജയിൻ കുര്യാക്കോസ്, എം കെ ബിനു, എ ഹംസ, പി കെ വിജയൻ, വി എസ് ലതീഷ്‌ കുമാർ, രാധാകൃഷ്ണൻ തമ്പി, പി എം രൺദീപ്, മനോജ് മാത്യു, ഒ ജെ ബേബിച്ചൻ എന്നിവർ സംസാരിച്ചു. ക്ലബ്‌ സെക്രട്ടറി കെ പി ജയിൻ സ്വാഗതവും ജെയിംസ് തെങ്ങുംകുടി നന്ദിയും പറഞ്ഞു.
 
 
 
പ്രധാന വാർത്തകൾ
 Top