27 February Thursday

മഴവില്ലിനെ തൊട്ട്‌ നീലപ്പരപ്പിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jan 22, 2020
 മൂന്നാർ
മൂന്നാർ ടൂറിസത്തിന് പുത്തനുണർവേകി മാട്ടുപ്പെട്ടിയിൽ സ്ഥാപിക്കുന്ന കേബിൾ കാർ, അമ്യൂസ്‌‌മെന്റ് പാർക്ക് എന്നിവയുടെ നിർമാണോദ്ഘാടനം മന്ത്രി എം എം മണി നിർവഹിച്ചു. കേരള ഹൈഡൽ ടൂറിസം, ഈസ്റ്റേൺ ടൂറിസം സൊസൈറ്റി, എഫ്എസ്ഐടി കമ്പനി എന്നിവ ചേർന്നാണ്‌ പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പ്രദേശത്ത് ത്രിഡി പാർക്ക്, അക്വേറിയം, ലേസർ ഷോ, വാട്ടർ തീംപാർക്ക് എന്നിവയാണ് വിഭാവനം ചെയ്തിരിക്കുന്നത്. വൈദ്യുതി വകുപ്പിന്റെ ആറ് ഏക്കർ സ്ഥലത്താണ് പദ്ധതി നടപ്പാക്കുക. 140 കോടി രൂപ ചെലവിൽ സ്ഥാപിക്കുന്ന അമ്യൂസ്‌മെന്റ്‌ പാർക്കിന്റെ നിർമാണം ഒരുവർഷംകൊണ്ട് പൂർത്തിയാക്കും. 
 പാർക്കിൽ സ്ഥാപിക്കുന്ന കേബിൾ കാറിൽ 940 മീറ്റർ ദൂരം മാട്ടുപ്പെട്ടി അണക്കെട്ടിന്‌ മുകളിലൂടെ ജലാശയം കണ്ട് ഹൈഡൽ പാർക്കിൽ എത്തുന്ന വിധത്തിലാണ് രൂപകൽപ്പന ചെയ്തിരുന്നത്. ഒരു കാറിൽ നാല് പേർക്ക് കയറാനാവും. പരിപാടിയിൽ എസ് രാജേന്ദ്രൻ എംഎൽഎ അധ്യക്ഷനായി. സൻജീവ് നായർ പദ്ധതി അവതരണം നടത്തി. കെപിസിസി വൈസ് പ്രസിഡന്റ് എ കെ മണി, ഹൈഡൽ ടൂറിസം ഡയറക്ടർ ജി ശ്രീകുമാർ, സിപിഐ എം മൂന്നാർ ഏരിയ സെക്രട്ടറി കെ കെ വിജയൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം വി ശശികുമാർ, എം ലക്ഷ്മണൻ, എ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം ബേബി ശക്തിവേൽ, പി കാമരാജ് എന്നിവർ സംസാരിച്ചു. ടി പി മൽക്ക സ്വാഗതവും എം എൻ ജോമി നന്ദിയും പറഞ്ഞു. 
 
 
പ്രധാന വാർത്തകൾ
 Top