30 November Monday
സുഭിക്ഷ കേരളം

വില സൂപ്പർ; കർഷകർക്ക് കസറാം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020
 
ഇടുക്കി
സുഭിക്ഷ കേരളം പദ്ധതിയിൽ കർഷകർ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക്‌ അർഹമായ വില ലഭിക്കും. ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ ജില്ലയിലെ ഇക്കോ ഷോപ്പുകളും കുടുംബശ്രീ ചന്തകളും സജ്ജമാക്കും. സുഭിക്ഷ കേരളം പദ്ധതിവഴിയുള്ള കാർഷികോൽപ്പാദന വർധന കണക്കിലെടുത്താണ് സംഭരണ, വിപണന, സംസ്‌കരണ കേന്ദ്രങ്ങളൊരുക്കുന്നത്. കാർഷിക വിളകൾ വിറ്റഴിക്കാനാകാതെ ഇടനിലക്കാരെ തേടി ഇനി അലയേണ്ടതില്ല. കാർഷിക സംസ്‌കരണ വിപണനത്തിനായി ‘ജില്ലാ കാർഷിക വിപണി’ തുറക്കും.
 കട്ടപ്പന, തൊടുപുഴ നഗരസഭകളിലും പഞ്ചായത്തുകളിലും കർഷകവിപണി വരുന്നതോടെ കർഷകർക്ക് മികച്ച വിലയും ലഭിക്കും. ഓരോ പ്രദേശത്തുമുള്ള സർക്കാർ, അർധസർക്കാർ, സഹകരണ മേഖലയിലുള്ള ഏത് വിപണിക്കും ഇതിന്റെ ഭാഗമാകാം. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച സുഭിക്ഷകേരളം പദ്ധതിയിൽ 2713 കർഷകർ അംഗങ്ങളാവുകയും 1642.21 ഹെക്ടറിൽ കൃഷിയിറക്കുകയും ചെയ്തു. 228 പ്രോജക്ടുകൾ പഞ്ചായത്ത്‌ തലത്തിൽ തയ്യാറാക്കുകയും അംഗീകാരം വാങ്ങുകയും ചെയ്തു. ആത്മ പദ്ധതിപ്രകാരം 1506 പ്രോജക്ടുകൾ തെരഞ്ഞെടുത്ത്‌ നടപ്പാക്കുന്നുമുണ്ട്. സുഭിക്ഷ കേരളം പദ്ധതിയിലൂടെ 225 കിസാൻ ക്രെഡിറ്റ് കാർഡ് അപേക്ഷകൾ കൃഷിഭവനുകളിൽ സ്വീകരിച്ചു. ബാങ്കുകളിലേക്ക്‌ കർഷകർക്ക് വായ്‌പ അനുവദിക്കുന്നതിനായി ശുപാർശയും നൽകി.
ഒരു കോടി ഫലവൃക്ഷ തൈകൾ വിതരണ പദ്ധതിയിലൂടെ ആദ്യഘട്ടത്തിൽ 2,30,000  രണ്ടാംഘട്ടത്തിൽ 1,63,940  തൈകളും വിവിധ ഏജൻസികൾവഴി കർഷകർക്ക് ലഭ്യമാക്കി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top