30 November Monday
കോവിഡ് കാലത്തെ അതിജീവനം

പഠനം ഉത്സവമാക്കി ഊരുവിദ്യാകേന്ദ്രങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020

കാന്തല്ലൂര്‍ തീര്‍ഥമല ആദിവാസി കോളനിയില്‍ ഊരുവിദ്യാകേന്ദ്രം എസ് രാജേന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനംചെയ്യുന്നു

 
മറയൂർ 
സമഗ്രശിക്ഷാ കേന്ദ്രയുടെ നേതൃത്വത്തിൽ കോവിഡ്കാലത്തെ അതിജീവനത്തിനായി തീർഥമല ആദിവാസി ഊരുകളിൽ വിദ്യാകേന്ദ്രം ആരംഭിച്ചു. ഓൺലൈൻ വിദ്യാഭ്യാസം മെച്ചപ്പെടുത്തുകയും ആദിവാസി ഗ്രാമങ്ങളിലെ വിദ്യാർഥികൾ പഠനത്തിൽ പിന്നോക്കം പോകാതിരിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ട്യൂഷനും ഏർപ്പെടുത്തും. ജില്ലയിലെ ആദ്യ ഊരുവിദ്യാകേന്ദ്രം എസ് രാജേന്ദ്രൻ എംഎൽഎ ഉദ്ഘാടനംചെയ്തു. വനമേഖലയിലുള്ള 15 ആദിവാസി കോളനികളിലാണ് ഊരുവിദ്യാകേന്ദ്രം ആരംഭിക്കുന്നത്. തീർഥമല ആദിവാസി കോളനിയിൽ നടന്ന ചടങ്ങിൽ കാന്തല്ലൂർ  പഞ്ചായത്ത് പ്രസിഡന്റ് മല്ലിക ഗോവിന്ദരാജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ശിവൻരാജ്, ജില്ലാ സമഗ്രശിക്ഷാ കേന്ദ്രം ഡയറക്ടർ യോഗിരാജ്, കോ ഓർഡിനേറ്റർ ബിന്ദുമോൾ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ സുരേഷ്‌‌കുമാർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top