13 November Wednesday

സിഐടിയു ജില്ലാ സമ്മേളനം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019

സിഐടിയു സംസ്ഥാന സെക്രട്ടറി നെടുവത്തൂർ സുന്ദരേശൻ ജില്ലാ സമ്മേളനത്തെ അഭിവാദ്യം ചെയ്യുന്നു

  അടിമാലി

ജില്ലയിലെ തൊഴിലാളി വർഗത്തിന്റെ കരുത്തും സംഘശക്തിയും വിളിച്ചോതി സിഐടിയു ജില്ലാ സമ്മേളനം സമാപിച്ചു. മൂന്നുദിവസങ്ങളിലായി പി രാജു നഗറിൽ(അടിമാലി പഞ്ചായത്ത്‌ ടൗൺ ഹാൾ) നടന്ന സമ്മേളനത്തിൽ വിവിധ ഘടകയൂണിയനുകളെ പ്രതിനിധീകരിച്ച്‌ 334 പ്രതിനിധികൾ പങ്കെടുത്തു. 
വെള്ളിയാഴ്ച പതിനായിരങ്ങൾ പങ്കെടുത്ത പ്രകടനത്തോടെയാണ്‌ സമ്മേളനത്തിന്‌ തുടക്കമായത്‌. തുടർന്ന്‌ രണ്ടുദിവസത്തെ പ്രതിനിധി സമ്മേളനവും നടന്നു. സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിൻമേൽ ചർച്ചയും പൊതുചർച്ചയും നടന്നു. അഖിലേന്ത്യാ സെക്രട്ടറി പി നന്ദകുമാർ, സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ കെ ജയചന്ദ്രൻ, സെക്രട്ടറി കെ എസ്‌ മോഹനൻ എന്നിവർ മറുപടി നൽകി. 
സംസ്ഥാന സെക്രട്ടറി നെടുവത്തൂർ സുന്ദരേശൻ സംസാരിച്ചു. തുടർന്ന്‌ 70 അംഗ ജില്ലാ കമ്മിറ്റിയെയും 144 അംഗ ജില്ലാ ജനറൽ കൗൺസിലിനെയും തെരഞ്ഞെടുത്തു. 23 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ പി മേരി ഭാവിപരിപാടി അവതരിപ്പിച്ചു. പ്രസിഡന്റ്‌ പി എസ്‌ രാജൻ നന്ദി പറഞ്ഞു. 
 
 
പ്രധാന വാർത്തകൾ
 Top