20 November Wednesday

കൃഷിയിടങ്ങൾ താവളമാക്കി മദ്യപസംഘങ്ങൾ, പൊറുതിമുട്ടി കർഷകർ

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019

 

 
രാജാക്കാട്
മദ്യപസംഘങ്ങളുടെ ശല്യത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് രാജാക്കാടിലെ കർഷകർ. രാജാക്കാട് ബിവറേജസ് ഔട്ട്‌ലൈറ്റിന്‌ സമീപത്തുള്ള കൃഷിയിടങ്ങൾ മദ്യപാനികൾ താവളമാക്കി മാറ്റിയതോടെ കുപ്പിയും മറ്റു മാലിന്യങ്ങളും നിറഞ്ഞിരിക്കുകയാണ്‌. 
കൃഷി നടത്താനോ പരിപാലിക്കാനോ കഴിയാത്ത അവസ്ഥയാണെന്നും കർഷകർ പറയുന്നു.  ബിവറേജസിൽനിന്ന്‌ മദ്യം വാങ്ങുന്ന മദ്യം കഴിക്കാൻ ഇടം കണ്ടെത്തുന്നത് കൃഷിയിടങ്ങളിലാണ്. മദ്യപാനത്തിനുശേഷം ചില്ലുകുപ്പി പൊട്ടിച്ചിടുകയും ചെയ്യുന്നുണ്ട്‌. ഭക്ഷണ അവശിഷ്ടങ്ങളും പ്ലാസ്‌റ്റിക്‌ കുപ്പികളും കൃഷിയിടത്തിൽ ഉപേക്ഷിച്ചാണ് ഇവർ പോകുന്നത്. വൈകുന്നേരങ്ങളിൽ മദ്യപസംഘങ്ങളുടെ സംഘർഷവും പതിവാണ്‌. സമൂഹ്യവിരുദ്ധരെ അമർച്ചചെയ്യണമെന്ന്‌ കർഷകർ ആവശ്യപ്പെട്ടു.
 
 
പ്രധാന വാർത്തകൾ
 Top