20 November Wednesday

നാട്ടറിവുകള്‍ ചോരാതെ; വരുംതലമുറയ്‌ക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019
മറയൂർ
മറയൂർ, കാന്തല്ലൂർ മേഖലയിൽ അന്യംനിന്ന് പോകുന്ന നാട്ടറിവുകളും നാടൻകലകളും നഷ്ടമാകാതെ സംരക്ഷിക്കാനുള്ള ഒരുക്കങ്ങളായി. ജൈവ വൈവിധ്യങ്ങൾ സംരക്ഷിക്കുന്നതിനും മറ്റുമായി മറയൂരിൽ ജൈവവൈവിധ്യ പരിപാലന സമിതി യോഗം ചേർന്നു. മറയൂർ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ നാട്ടുവൈദ്യൻമാർ, പരമ്പരാഗത കർഷകർ എന്നിവർ പങ്കെടുത്തു.
 നാട്ടറിവുകളും ജൈവ വൈവിദ്യങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും സമിതിയുടെ ശാക്തീകരണവും ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും സാമൂഹിക, സാമ്പത്തിക, പരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചും ബോർഡ് പ്രതിനിധികളായ എം കെ ജസ്റ്റിൻ, അനീഷ് കുമാർ എന്നിവർ ക്ലാസെടുത്തു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top