21 October Monday
പ്രളയപുനരധിവാസം

തണലായി കൂടെയുണ്ട്‌ ഈ സർക്കാർ

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2019

പനയകുന്നേൽ കരീമും ഭാര്യയും കെയർ ഹോം പദ്ധതിപ്രകാരം നിർമിച്ച വീടിനുമുന്നിൽ

 

 
അടിമാലി
ജില്ലയിലെ പ്രളയ ബാധിതരെ പുനരധിവസിപ്പിക്കുന്നതിൽ ചരിത്രമെഴുതി സർക്കാർ. കഴിഞ്ഞ വർഷമുണ്ടായ മഹാമാരിയിലും പ്രളയത്തിലും എല്ലാം നഷ്ടപ്പെട്ട ജില്ലയിലെ 212 കുടുംബങ്ങൾക്ക്‌ സുരക്ഷിത വീടൊരുക്കിയാണ്‌ ജനകീയ സർക്കാർ പുതുചരിത്രമെഴുതിയത്‌. സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതിയിലൂടെയാണ് ഇവർക്ക് സർക്കാർ തണലായത്.   
 ദേവികുളം 41, ഇടുക്കി 95, പീരുമേട് 24, തൊടുപുഴ 12, ഉടുമ്പൻചോലയിൽ 40 വീടുകളുമാണ് ആദ്യഘട്ടത്തിൽ നിർമിച്ചത്. മുഴുവൻ കുടുംബങ്ങൾക്കും ഇതിനകം താക്കോൽ കൈമാറി. അഞ്ചുലക്ഷം ചെലവുവരുന്ന വീടുകൾക്ക് സഹകരണ വകുപ്പിന്റെ നാലുലക്ഷവും സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് ഒരു ലക്ഷം വീതവുമാണ് ഭവനനിർമാണത്തിനായി നൽകിയത്.  അതാത് പ്രദേശത്തെ സഹകരണ ബാങ്കുകളുടെ മേൽനോട്ടത്തിൽ എട്ടുമാസംകൊണ്ട് ദ്രുതഗതിയിൽ നിർമാണം പൂർത്തീകരിക്കാൻ കഴിഞ്ഞു. മൂന്ന് കിടപ്പുമുറികൾ, അടുക്കള, സ്വീകരണ മുറി, മറ്റ് അനുബന്ധ സൗകര്യങ്ങളും കെയർ ഹോം വീടുകളിലുണ്ട്‌. കെയർ ഹോമിന്റെ രണ്ടാംഘട്ടം 70 കുടുംബങ്ങൾക്ക് രാജാക്കാട് ഫ്ലാറ്റ് നിർമിക്കുന്നതിനുള്ള നടപടികളും പൂർത്തിയായി. സംസ്ഥാനത്ത് 2200 വീടുകളാണ് പദ്ധതിയിൽ പൂർത്തീകരിച്ചത്. 
 
 
 
പ്രധാന വാർത്തകൾ
 Top