24 October Thursday
അണക്കെട്ടുകളുടെ പരിപാലനം

അടിയന്തര കർമപദ്ധതി ശിൽപ്പശാല

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2019

 

 
ചെറുതോണി
പെരിയാർ തടത്തിലെ അണക്കെട്ടുകളുമായി ബന്ധപ്പെട്ട അടിയന്തര കർമപദ്ധതി തയ്യാറാക്കുന്നതിനുള്ള പരിശീലന ക്ലാസ് കലക്ടറേറ്റിൽ സംഘടിപ്പിച്ചു. കലക്ടർ എച്ച് ദിനേശൻ അധ്യക്ഷനായി. കേന്ദ്ര ജലകമീഷൻ, സംസ്ഥാന വൈദ്യുതി ബോർഡ്, ലോകബാങ്ക് ഗ്രൂപ്പ്, ഡാം റീഹാബിലിറ്റേഷൻ ഇംപ്രൂവ്മെന്റ് പ്രോജക്ട്‌(ഡ്രിപ്) എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിശീലനം സംഘടിപ്പിച്ചത്. 
2018 ലെ മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിൽ അണക്കെട്ടുകളുടെ പരിപാലനം, ദുരന്തനിവാരണ പ്രവർത്തനങ്ങൾ, മുൻകരുതലുകൾ തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്തുന്നതിനും ഭാവിപരിപാടി ആസൂത്രണം ചെയ്യാനുമായിരുന്നു ക്ലാസ്‌. സെൻട്രൽ വാട്ടർ അതോറിറ്റി കൺസൾട്ടന്റ് ഡേവിഡ് ഗോൺസാലസ് ക്ലാസ് നയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ അഡീഷണൽ മജിസ്ട്രേറ്റ് ആന്റണി സ്‌കറിയ, ഹൈദരാബാദ് നാഷണൽ റിമോട്ട് സെൻസിങ് ഡയറക്ടർ ഡോ. കെ എച്ച് വി ദുർഗറാവു, സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട്‌ പയസ് ജോർജ് എന്നിവർ സംസാരിച്ചു. സെൻട്രൽ വാട്ടർ അതോറിറ്റി പ്രോജക്ട് ഡയറക്ടർ പ്രമോദ് നാരായണൻ സങ്കേതികാവതരണം നടത്തി. ചീഫ് എൻജിനിയർ എസ് സുപ്രിയ, എൻഡിഎംഎ സീനിയർ കൺസൾട്ടന്റ് അജയകുമാർ കട്ടൂരി, ഡെപ്യൂട്ടി ചീഫ് എൻജിനിയർമാരായ പി മോഹനൻ, ഒ ബാബുരാജ്, വി കെ മിനി വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. 
 
 
 
പ്രധാന വാർത്തകൾ
 Top