11 August Tuesday

എ‌സ‌്എൻ കോളേജ്‌: രണ്ടാംദിവസവും വിദ്യാർഥികൾ പഠിപ്പുമുടക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019
പീരുമേട‌്
പാമ്പനാർ എ‌സ‌്എൻ കോളേജിൽ സമരം ചെയ‌്ത വിദ്യാർഥികളെ പുറത്താക്കിയ നടപടിക്കെതിരെ പ്രതിഷേധം ശക്തം. എസ‌്എഫ‌്ഐ നേതൃത്വത്തിൽ രണ്ടാംദിവസവും വിദ്യാർഥികൾ പഠിപ്പുമുടക്കി. കോളേജിൽ ടോയ‌്‌ലറ്റ‌് സൗകര്യവും ശുദ്ധജലവും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട‌് രണ്ട‌ുമാസംമുമ്പ‌് എസ‌്എഫ‌്ഐ സമരം നടത്തിയിരുന്നു. സമരം ചെയ‌്തതിന്റെ പേരിൽ നന്ദു, തുഷാർ എന്നീ വിദ്യാർഥികളെ പ്രിൻസിപ്പൽ സസ‌്പെൻഡ്‌ ചെയ‌്തു. സംഭവത്തിൽ സിപിഐ എം നേതൃത്വവും കോളേജ‌് അധികൃതരും തമ്മിൽ ചർച്ച നടത്തുകയും ചെറിയ നടപടികളോടെ വിദ്യാർഥികളെ തിരിച്ചെടുക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ, വിദ്യാർഥികളെ തിരിച്ചെടുക്കണമെന്ന കോളേജ‌് മാനേജ‌്മെന്റിന്റെ നിർദേശം പാലിക്കാൻ പ്രിൻസിപ്പൽ തയ്യാറായില്ല. വെള്ളിയാഴ‌്ച തുഷാറിനേയും അച്ഛൻ വിശാലിനേയും ഓഫീസിലേക്ക‌് പ്രിൻസിപ്പൽ വിളിപ്പിച്ചിരുന്നു‌. ഇവരെ പ്രിൻസിപ്പലും സ‌്റ്റാഫും ചേർന്ന‌് മർദിച്ചു. വിവരം അറിയിച്ചതനുസരിച്ച്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ആർ തിലകനെ കോളേജിൽ എത്തി വിവരങ്ങൾ ആരാഞ്ഞു.
 എന്നാൽ, ആർ തിലകൻ വിഷയം സംസാരിച്ചപ്പോൾ പ്രിൻസിപ്പൽ മോശമായി പെരുമാറി. തുടർന്ന‌് പൊലീസ‌ിനെ വിളിച്ചുവരുത്തി ആർ തിലകന്റെ നേതൃത്വത്തിൽ മർദിച്ചെന്നാരോപിച്ച‌് പീരുമേട‌് പൊലീസിൽ പരാതി നൽകി. ശനിയാഴ‌്ച എസ‌്എഫ‌്ഐ കോളേജിലേക്ക്‌ മാർച്ച‌ുനടത്തിയിരുന്നു. തുടർന്നും വിദ്യാർഥികളെ തിരിച്ചെടുക്കാത്തതോടെയാണ്‌ വിദ്യാർഥികൾ പഠിപ്പ‌ുമുടക്ക‌ുന്നത്‌. പുറത്താക്കിയവരെ തിരിച്ചെടുത്തില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന‌് എസ‌്എഫ‌്ഐ നേതാക്കൾ പറഞ്ഞു. കോളേജ‌് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ആർ തിലകനും പാർടി നേതാക്കൾക്കുമെതിരെ വലിയ തോതിലുള്ള കള്ളപ്രചാരണം നടത്തുന്നതിൽ ബഹുജന പ്രതിഷേധമുയരുകയാണ്‌.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top