25 August Sunday

താമസിക്കാൻ അലയേണ്ട; രേഖകൾ സ്വന്തമാക്കി 21 കുടുംബങ്ങൾ

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019
കട്ടപ്പന
പ്രളയ അതിജീവനത്തിന്റെ ഭാഗമായി വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് വിട്ടുകിട്ടിയ ഭൂമിയുടെ കൈവശാവകാശ രേഖകൾ സ്വന്തമാക്കിയത് 21 പേർ. മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും കിടപ്പാടങ്ങൾ നഷ്ടപ്പെട്ടപ്പോൾ ഇവരിൽ ഏറിയപേരും തിരിച്ചുവരവ് അസാധ്യമായി കരുതിയിരുന്നു. എന്നാൽ, സർക്കാർ ഇടപെടലിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് ധനസഹായം ഉറപ്പുവരുത്തിയതോടെ ആശ്വാസത്തിന്റെ കിടപ്പാടങ്ങളിലേക്ക് മടങ്ങാനാകുന്നതിന്റെ സന്തോഷത്തിലാണ് കുടുംബങ്ങൾ. 
കട്ടപ്പന സ്വദേശികളായ മണിയമ്മയും മേരിക്കുട്ടിയും കുഞ്ഞുമോളുമെല്ലാം പുതിയ കിടപ്പാടം ലഭിക്കുന്നതിന്റെ സന്തോഷം പങ്കുവയ‌്ക്കുന്നു. ഏലത്തോട്ടങ്ങളിൽ പണിയെടുത്താണ് ഇവർ ഉപജീവനം നടത്തുന്നത്. പ്രളയത്തിൽ ഉരുൾപൊട്ടിയാണ് മൂവരുടെയും വീടുകൾ നഷ്ടപ്പട്ടത്. തുടർന്ന് ബന്ധു വീടുകളിലും അയൽ വീടുകളിലുമായി താമസിച്ചു. കട്ടപ്പന നഗരസഭ അഞ്ച്‌ സെന്റ് സ്ഥലം വീതമാണ് വീട് നിർമാണത്തിനായി ഇവർക്ക് നൽകുന്നത്. കൈവശാവകാശ രേഖകൾ ലഭിച്ച സന്തോഷം പങ്കുവച്ചാണ് എല്ലാവരും മടങ്ങിയത്.
പ്രധാന വാർത്തകൾ
 Top