22 August Thursday
വൈഗയ‌്ക്കും വൈഷ്ണവിനും ഓടിക്കളിക്കാം

ആശിച്ച വീടിന്റെ താക്കോൽ കുരുന്നുകൈകളിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019

 

കട്ടപ്പന
ആശിച്ച വീടിന്റെ താക്കോൽ കൈയിൽ കിട്ടിയപ്പോൾ കുരുന്നുകളുടെ കണ്ണുകളിൽ സന്തോഷത്തിന്റെ പൂത്തിരി. വൈഗയ‌്ക്കും വൈഷ‌്ണവിനും അടച്ചുറപ്പുള്ള പുത്തൻവീട്ടിൽ ആഹ്ലാദത്തോടെ ഇനി ഓടിക്കളിക്കാം. കട്ടപ്പനയിൽ ‘ജനകീയം ഈ അതിജീവനം’ സാമൂഹിക സംഗമവേദിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനിൽനിന്ന‌് മാതാപിതാക്കൾക്കൊപ്പം കെയർ ഹോം പദ്ധതിയിലൂടെ ലഭിച്ച വീടിന്റെ താക്കോൽ മൂന്നാംക്ലാസുകാരി വൈഗയും ഒന്നാംക്ലാസിൽ പഠിക്കുന്ന വൈഷ്ണവും ഏറ്റുവാങ്ങിപ്പോൾ മറ്റുള്ളവർക്കും സന്തോഷനിമിഷങ്ങളായി. കഴിഞ്ഞ പ്രളയകാലത്തുണ്ടായ കനത്ത മഴയിലും കാറ്റിലുമാണ് കൂട്ടാർ ചേലമൂട് രാജേഷ് ഭവനിൽ രാജേഷിന്റെ വീട് പൂർണമായും തകർന്നത്. പത്തുദിവസത്തോളം ദുരിതാശ്വാസ ക്യാമ്പിലും പിന്നീട് താൽക്കാലിക ഷെഡിലുമായിരുന്നു ഇവരുടെ താമസം. കെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി കൂട്ടാർ സർവീസ് സഹകരണ ബാങ്കാണ് വീട് നിർമിച്ചുനൽകിയത്. വർഷങ്ങളായി താമസിക്കുന്ന വീട് പെട്ടെന്നൊരു ദിനം നഷ്ടമായതിന്റെ ഞെട്ടലിൽനിന്ന് മോചിതനായില്ലെങ്കിലും എല്ലാ സൗകര്യങ്ങളോടെയുമുള്ള പുതിയവീട് ലഭിച്ച അത്യാഹ്ലാദത്തിലാണ‌് ഈ കുടുംബം.  

 

പ്രധാന വാർത്തകൾ
 Top