03 August Tuesday
ഇന്ധനവില വർധന

ചക്രസ്‌തംഭന സമരം 
ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021
കട്ടപ്പന
ഇന്ധനവില വർധനയ്‌ക്കെതിരെ തിങ്കളാഴ്‌ച നിരത്തുകൾ 15 മിനിറ്റ്‌ നിശ്ചലമാകും. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി ആഹ്വാനംചെയ്‌ത ചക്രസ്‌തംഭന സമരത്തിന്റെ ഭാഗമായി പകൽ 11 മുതൽ 11.15 വരെ നിരത്തിലുള്ള മുഴുവൻ വാഹനങ്ങളും നിർത്തിയിട്ട്‌ പ്രതിഷേധിക്കും. 
   പത്ത്‌ ട്രേഡ്‌ യൂണിയനുകൾ സമരത്തിൽ പങ്കെടുക്കും. പെട്രോൾ, ഡീസൽ വില ദിവസവും വർധിക്കുകയാണ്. സ്വകാര്യ, ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ പ്രതിഷേധത്തിന്റെ ഭാഗമാകും. ആംബുലൻസിന്‌ യാത്രാസൗകര്യം സമര വളന്റിയർമാർ ഉറപ്പുവരുത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top