31 July Saturday

ഇനിയെന്ന്‌ കുതിക്കും കായികപഠനം

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021

 നെടുങ്കണ്ടം

കോവിഡ് മഹാമാരി നൽകിയ പ്രതിസന്ധിക്കിടയിലുള്ള പുതിയ ജീവിതരീതിയോട് ജനങ്ങൾ ഇപ്പോൾ പൊരുത്തപ്പെട്ടുതുടങ്ങി. ഒപ്പം പുതുതലമുറയുടെ പാഠ്യരീതിയിൽ ഉൾപ്പെടെ മാറ്റങ്ങളും വന്നു. ഓൺലൈൻവഴി അവർ പുതിയ ലോകത്തെ അറിയുകയാണ്‌. എന്നാൽ, പുതുതലമുറയിൽനിന്ന്‌ അകലുകയാണോ നമ്മുടെ കായിക സംസ്കാരമെന്ന്‌ കായികാധ്യാപകർ ആശങ്കപ്പെടുന്നു. ടെലിവിഷൻ സ്ക്രീനുകളുടെയും സ്മാർട്ട് ഫോണുകളുടെയും മുന്നിൽ മാത്രമായി ഒതുങ്ങുകയാണോ വരുംതലമുറയെന്ന ചോദ്യം അവർ ഉയർത്തുന്നു.
    ഒരു സമൂഹത്തിന്റെ വളർച്ചയെ വേഗത്തിലാക്കുന്നത് മാനസികവും കായികപരവുമായ വളർച്ചകൂടി ഒത്തുചേരുമ്പോഴാണ്. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ കുട്ടികളുടെ കായികപരമായ കഴിവുകൾ കണ്ടെത്തി വേണ്ട പരിശീലനം നൽകാൻ കഴിയുന്നില്ല. വിദ്യാഭ്യാസ കാലഘട്ടത്തിൽ കായിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. പൂർണ ആരോഗ്യമുള്ള ഒരുതലമുറയെ സൃഷ്‌ടിക്കാനും നൂറ് ശതമാനം കുട്ടികൾക്കും മികച്ച ആരോഗ്യം നിലനിർത്താനും അതിലൂടെ ഏറ്റവും മികച്ച കായികപ്രതിഭകളെ വാർത്തെടുക്കേണ്ടതും രാജ്യത്തിന്റെ ആവശ്യകതയാണ്. ലോക്‌ഡൗൺ ഇളവുകൾ ലഭിക്കുന്നതോടെ കായിക പരിശീലനവും പുനരാരംഭിക്കാൻ പറ്റുമെന്ന വിശ്വാസത്തിലാണ്‌ കായികാധ്യാപകരും വിദ്യാർഥികളും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top