19 May Sunday
ജോയ്‌സ്‌ ജോർജ്‌ പങ്കെടുക്കും

റോഡ് ഷോയും കലാശക്കൊട്ടും

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019
 
ചെറുതോണി
ഹൈറേഞ്ച് സംരക്ഷണ സമിതി പിന്തുണയുള്ള എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജോയ്സ് ജോർജിന്റെ പരസ്യ പ്രചാരണ പരിപാടികളുടെ സമാപനം ഞായാറാഴ്ച വൈകിട്ട് അഞ്ചിന് കട്ടപ്പനയിൽ നടക്കും. 50 കിലോമീറ്റർ ദൂരത്തിൽ മെഗാ റോഡ് ഷോയോട‌് കൂടിയാണ് കലാശക്കൊട്ട്. ആവേശനിർഭരമായ ബൈക്ക് റാലിയുടെ അകമ്പടിയോടെയുള്ള റോഡ് ഷോയും കലാശക്കൊട്ടും ആകർഷകമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ. രാവിലെ 8.30ന് പ്രകാശിൽനിന്നാണ് റോഡ് ഷോ ആരംഭിക്കുന്നത്. തോപ്രാംകുടി, മുരിക്കാശ്ശേരി, പൂമാംകണ്ടം വഴി പതിനൊന്നോടെ ചേലച്ചുവട്ടിൽ എത്തും. ചേലച്ചുവട്ടിൽനിന്നും സ്ഥാനാർഥി ജോയ്സ് ജോർജും റോഡ് ഷോയോടൊപ്പം ചേരും. തുടർന്ന് കരിമ്പൻ, തടിയമ്പാട്, ഇടുക്കി, പാണ്ടിപ്പാറ, തങ്കമണി വഴി ഇരട്ടയാർ, വെള്ളയാംകുടി, നരിയമ്പാറ ഇരുപതേക്കർ വഴി കട്ടപ്പന ടൗണിൽ സമാപിക്കും. 
പ്രധാന വാർത്തകൾ
 Top