24 May Friday
ജോയ്സ‌ാണ്‌ ചോയ്സ‌്

എംപിയുടെ സാന്നിധ്യമറിയും ദിനങ്ങൾക്കായ്‌ ഇനിയും

കെ ടി രാജീവ‌്Updated: Sunday Apr 21, 2019

 

ഇടുക്കി
കഴിഞ്ഞ തവണ കർഷക ചതിക്കെതിരെ വിധിയെഴുതിയ ഇടുക്കി മണ്ഡലത്തിലെ സമ്മതിദായകർ ഇത്തവണ വികസന തുടർച്ചാ രാഷ്ട്രീയത്തിലും രാജ്യത്തെ വിനാശ ചുറ്റുപാടുകൾക്കെതിരേയും ചുവടുറപ്പിക്കുന്നതെന്ന‌് വ്യക്തമാക്കുന്നതാണ‌് അവസാന നാളുകളിലെ പൊതുവികാരം. പാർലമെന്റിലും സമ്മതിദായകർക്കിടയിലും പ്രവർത്തിച്ച ഒരു യഥാർഥ ജനപ്രതിനിധിയുടെ സാന്നിധ്യം തൊട്ടറിഞ്ഞ നാളുകളായിരുന്നു പിന്നിട്ട അഞ്ചാണ്ടെന്നും അവർ തിരിച്ചറിയുന്നു. പാർലമെന്റംഗം മണ്ഡലത്തിൽ ഇത്രയുമധികം സമയം ചെലവഴിച്ചതും ചരിത്രത്തിൽ ആദ്യം. പാർലമെന്റ‌് സമ്മേളനം ഇല്ലെങ്കിൽ ഓരോ ദിവസവും ഏഴിൽ കൂടുതൽ എംപിയുടെ പരിപാടികൾ, പദ്ധതികൾ ഉൾപ്പെടെ ഉദ‌്ഘാടനവും മറ്റ‌് ചടങ്ങുകളും ജനങ്ങൾ കണ്ടതാണ‌്. എംപിയെന്ന പദവിയോ തലക്കനമോ ഇല്ലാതെ ഏത‌് പരിപാടിക്കും ജോയ്സ‌് പങ്കെടുത്തിരുന്നുവെന്ന‌് യുഡിഎഫ‌് പ്രവർത്തകർപോലും സമ്മതിക്കുന്നു. ജയിച്ചുപോയാൽ മണ്ഡലത്തിലേക്ക‌് തിരിഞ്ഞു നോക്കണമെങ്കിൽ അടുത്ത തെരഞ്ഞെടുപ്പ‌് വരണമെന്ന‌് ഇടുക്കിക്കാർ പറഞ്ഞു പതിഞ്ഞ അവസ്ഥയ്ക്ക‌് മാറ്റം ഉണ്ടായതും ഇപ്പോൾ വോട്ടർമാർ അറിയുന്നു. 
ജോയ്സ‌് ജോർജിനെതിരെ ഒരു ആക്ഷേപമോ പരാതിയോ എതിരാളികൾക്ക‌ുപോലും ഉന്നയിക്കാനാകാത്ത സാഹചര്യത്തിലാണ‌് ഇല്ലാക്കഥകൾ മെനയാൻ തുടങ്ങിയത‌്. ആ പൊതുസ്വീകാര്യത ഗ്രാമാന്തരങ്ങളിലും നഗരങ്ങളിലും സംഘടിപ്പിക്കപ്പെട്ട സ്വീകരണങ്ങളിൽ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. വികസന നേട്ടങ്ങളും മണ്ഡലത്തിലെ സാന്നിധ്യവും സാമിപ്യവും വർഗീതതയ‌്ക്കെതിരായ മതനിരപേക്ഷതയും ഭൂ പ്രശ്നങ്ങൾക്ക‌് ശാശ്വത പരിഹാരവും ഉയർത്തിയാണ‌് എൽഡിഎഫ‌് വോട്ട‌് തേടുന്നതെങ്കിൽ തെറ്റിദ്ധാരണയുടെ പുകമറ സൃഷ്ടിക്കാനാണ‌് യുഡിഎഫിന്റെ അവസാന ശ്രമം. 
പ്രധാന വാർത്തകൾ
 Top