04 June Thursday

ചെറുതോണിപ്പാലം കടക്കാതെ ‘ഹൈടെക്‌ ബസ്‌ സ്‌റ്റാൻഡ്‌’

വെബ് ഡെസ്‌ക്‌Updated: Friday Feb 21, 2020

ഹൈടെക്‌ ബസ്‌സ്‌റ്റാൻഡിനായുള്ള ഗ്രൗണ്ടിൽ കുട്ടികൾ ഫുട്‌ബോൾ കളിക്കുന്നു

 

 ചെറുതോണി 
ഹൈടെക്‌ ബസ്‌സ്‌റ്റാൻഡിനായുള്ള ഗ്രൗണ്ടിൽ കുട്ടികൾ ഫുട്‌ബോൾ കളിക്കുന്നു. 2013 ൽ കെ എം മാണി അവതരിപ്പിച്ച ബജറ്റിൽ ചെറുതോണിയിൽ ഹൈടെക്ക് ബസ്റ്റാൻഡ്‌ നിർമിക്കുമെന്നപ്രഖ്യാപനംജലരേഖയായി. പൊലീസ് സ്റ്റേഷന്റെ സമീപത്തുള്ള  10 ഏക്കർ സ്ഥലത്ത്  ആർച്ച്‌ ഡാമിന്റെ ആകൃതിയിൽ ബസ്‌ടെർമിനലും വ്യാപാരസമുച്ചയവും നിർമിക്കുമെന്നൊക്കെ പറഞ്ഞ്‌ റോഷി അഗസ്‌റ്റ്യൻ ജനങ്ങളെ വെറുതെ മോഹിപ്പിച്ചു. ടെർമിനലിനോട്‌ ചേർന്ന്‌  കുട്ടികളുടെ പാർക്ക്  അങ്ങനെ പ്രഖ്യാപനങ്ങളുടെ പട്ടിക നീണ്ടതുമാത്രമാണ്‌മിച്ചം. 2015 ൽ ഇട്ടതറക്കല്ലിന് മുകളിൽ ഇതുവരെ ഒരുകല്ല് കൂടി വച്ചിട്ടില്ലെന്നാണ്‌ വ്യാപാരികൾ പറയുന്നത്‌.  2018 ൽ  എംഎൽഎ വീണ്ടും 50 ലക്ഷത്തിന്‌ പണിയുമെന്നുറപ്പിച്ച ബസ്‌സ്‌റ്റാൻഡിപ്പോഴും ചെറുതോണിയാറ്‌ കടന്നിട്ടില്ല.  കേരളത്തിലെ തന്നെ ഏറ്റവും വലിയ ബസ്ടെർമിനലിൽ  100 ബസ്സുകൾ പാർക്ക് ചെയ്യാം.  27 ബസ്സുകൾക്ക് ഒരേ സമയം യാത്രക്കാരെ കയറ്റിയിറക്കാം. ടെർമിനലിൽ മുകൾ നിലയിൽ ഏഴ്‌സ്യൂട്ട് റൂംമുകളും  150 പേർക്കുള്ള  ഡോർമെറ്ററിയും  ഒരുക്കുമെന്നൊക്കെ വാർത്താസമ്മേളനത്തിൽ എംഎൽഎ പറഞ്ഞു. 
മെയിൻ റോഡിൽ നിന്ന് ടെർമിനലിലെക്ക്  നാലു കോടിയുടെ പാലം, മെഡിക്കൽകോളേജ് വരെ 15 മീറ്റർ റോഡും നടപ്പാത, എത്ര മനോഹരമായ നടക്കാത്ത സ്വപ്നങ്ങൾ. പറഞ്ഞതൊക്കെ റോഷി മറന്നു.   വിവിധ ആവശ്യങ്ങൾക്കായി  ജില്ലാ ആസ്ഥാനെത്തുന്നസ്ത്രീകളുൾപ്പെടെ ആയിരക്കണക്കിന് യാത്രക്കാർ സൗകര്യങ്ങളില്ലാതെ വലയുകയാണ്. സിപിഐ എം മുൻകൈയ്യെടുത്താണ് എട്ട്‌ വർഷം മുമ്പ്‌ ചെറുതോണി ടൗണിൽ താൽക്കാലിക ബസ്‌സ്‌റ്റാൻഡ്‌ നിർമിച്ചത്. 2018 ൽ ബസ്റ്റാൻഡ്‌ പ്രളയം കവർന്നെടുത്തു. മഹാപ്രളയത്തിന്റെ ദുരിതങ്ങൾ കണ്ടിട്ടുംകണ്ടില്ലെന്ന് നടിച്ച എംഎൽഎ വിരുന്നുകാരന്റെ റോളിലായിരുന്നു. 
സിപിഐ എമ്മും വ്യാപാരി വ്യവസായി  സമിതിയും  മുൻകൈയ്യെടുത്താണ് ഇപ്പോഴത്തെ  ബസ്‌സ്റ്റാൻഡ്‌ നിർമിച്ചത്‌.   19 വർഷമായി  വാഗ്ദാനലംഘനങ്ങളുടെ ശവപ്പറമ്പായി ഇടുക്കി മണ്ഡലത്തെ എംഎൽഎമാറ്റി. ജില്ല രൂപീകൃതമായി 48 വർഷം പിന്നിടുമ്പോൾ 43 വർഷവും ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത് യുഡിഎഫ് എംഎൽഎമാരാണ്.   
പ്രധാന വാർത്തകൾ
 Top