29 February Saturday

കാട്ടുപോത്തുകൾ ലക്ഷങ്ങളുടെ മൾബറി കൃഷി നശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 21, 2020
 മറയൂർ 
കാന്തല്ലൂർ, മറയൂർ പഞ്ചായത്തുകളുടെ അതിർത്തിയായ ചിന്നവര ആനക്കാൽപ്പെട്ടി മേഖലയിൽ കാട്ടുപോത്തുകൾ ലക്ഷങ്ങളുടെ മൾബറി, വാഴകൃഷികൾ നശിപ്പിച്ചു. സൗരോർജവേലി തകർത്താണ്‌ കാട്ടുപോത്തുകൾ കൃഷിയിടത്തിലിറങ്ങിയത്‌. മറയൂരിലെ ജൂവലറി ഉടമയും പട്ടുനൂൽ കർഷകനുമായ ചിറക്കൽ രാജേഷിന്റെ  ഒരേക്കറോളം വരുന്ന മൽബറി തോട്ടത്തിന്റെ ഇലകൾ മുഴുവൻ കാട്ടുപോത്തുകൾ തിന്നു. ഇതിനാൽ നൂൽ ഉൽപ്പാദനത്തിനുള്ള പുഴുക്കളുടെ ബാച്ച്‌ വയ്‌ക്കുന്നതും പ്രതിസന്ധിയിലായി. അയൽവാസിയായ ആരോഗ്യസ്വാമിയുടെ നൂറോളം കുലക്കാറായ വാഴ, കവുങ്ങ് എന്നിവയും തകർത്തു. ചിന്നവര ആനക്കാൽപ്പെട്ടി മേഖലയിൽ പകൽ സമയങ്ങളിലും രാത്രി കാലങ്ങളിലും ഒരേപോലെ വന്യമൃഗശല്യമാണെന്ന് പ്രദേശത്തെ കർഷകർ പറയുന്നു.
 
 
 
പ്രധാന വാർത്തകൾ
 Top