27 September Sunday

കർഷകമണ്ണിൽ കരുത്തിന്റെ മുന്നേറ്റം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 21, 2020
 ഇടുക്കി
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കാർഷികമേഖലയുടെ സ്‌പന്ദനങ്ങളറിഞ്ഞ്‌ കുടിയേറ്റജനതയുടെ കരുത്തിൽ എൽഡിഎഫ്‌ ജാഥയുടെ സമാനതകളില്ലാത്ത മുന്നേറ്റം. കുരുമുളകും ഏലവും തണൽവിരിക്കുന്ന മലയോരഹൈവേയുടെ വശങ്ങളിൽ ജാഥയെ വരവേൽക്കാൻ ആളുകൾ തിങ്ങിക്കൂടി. കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും സ്‌ത്രീകളും ജീവനക്കാരുമെല്ലാം മനുഷ്യ മഹാശൃംഖലയ്‌ക്ക്‌ മുന്നോടിയായുള്ള ജാഥയെ സ്വീകരിക്കാനെത്തി.
 സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ ക്യാപ്‌റ്റനായ ജാഥ തിങ്കളാഴ്‌ച ലബ്ബക്കടയിൽനിന്നാണ്‌ പര്യടനം ആരംഭിച്ചത്‌. യോഗത്തിൽ വി ആർ ശശി അധ്യക്ഷനായി. ജോസ്‌ ഞായറുകുളം, എൻ ശിവരാജൻ എന്നിവർ സംസാരിച്ചു. കട്ടപ്പനയിൽ എത്തിയ ജാഥാ ക്യാപ്‌റ്റനെ ഗാന്ധി സ്‌ക്വയറിനു മുന്നിൽനിന്ന്‌ സിപിഐ എം ഏരിയ സെക്രട്ടറി വി ആർ സജി സ്വീകരിച്ചാനയിച്ചു. യോഗത്തിൽ ടോമി ജോർജ്‌ അധ്യക്ഷനായി. സിപിഐ എം കട്ടപ്പന നോർത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടുക്കിക്കവലയിൽ മനുഷ്യച്ചങ്ങല തീർത്തു. ജില്ലാ കമ്മിറ്റിയംഗം റോമിയോ സെബസ്‌റ്റ്യൻ, ഏരിയ സെക്രട്ടറി വി ആർ സജി, പി വി സുരേഷ്‌ എന്നിവർ സംസാരിച്ചു. വി എസ്‌ അഭിലാഷ്‌ സ്വാഗതം പറഞ്ഞു. എൽഡിഎഫ് ജാഥയ്‌ക്ക് ചെറുതോണിയിൽ ഉജ്വല വരവേൽപ്പ്‌ നൽകി. സ്വീകരണ സമ്മേളനത്തിൽ കോൺഗ്രസ് എസ് ജില്ലാ സെക്രട്ടറി സി എം അ‌സീസ് അധ്യക്ഷനായി. നേതാക്കളായ സി വി വർഗീസ്, സണ്ണി ഇല്ലിക്കൽ, എം ജെ മാത്യു, റോമിയോ സെബാസ്റ്റ്യൻ, എം കെ പ്രിയൻ, വിൻസന്റ് വള്ളാടി, പി ബി സബീഷ് എന്നിവർ സംസാരിച്ചു. കെ ജി സത്യൻ സ്വാഗതം പറഞ്ഞു. വിവിധ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്‌റ്റനെ കൂടാതെ അംഗങ്ങളായ കെ കെ ശിവരാമൻ, പി എൻ വിജയൻ, മാത്യു വർഗീസ്‌, അനിൽ കൂവപ്ലാക്കൽ, എം എ ജോസഫ്‌, ജോണി ചെരിവുപറമ്പിൽ, ഡോ. രാജഗോപാൽ, ജോർജ്‌ അഗസ്റ്റിൻ, എം എം സുലൈമാൻ, അനൂപ്‌ ഫ്രാൻസിസ്‌ എന്നിവർ സംസാരിച്ചു‌. ജാഥ സമാപനം
 മൂലമറ്റത്തെ സ്വീകരണത്തിനുശേഷം ജാഥ കാഞ്ഞാർ ടൗണിൽ സമാപിച്ചു. ടി എസ്‌ ഇസഹാക്ക്‌ അധ്യക്ഷനായി. നേതാക്കളായ വി വി മത്തായി, കെ എൽ ജോസഫ്, ടി കെ ശിവൻനായർ, കെ എൻ ഷിയാസ്, സി വി സുനിൽ എന്നിവർ സംസാരിച്ചു.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top