ഇടുക്കി
സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിലെ റണ്ണിങ് കോൺട്രാക്ട് പ്രകാരമുള്ള റോഡ് പ്രവൃത്തികളുടെ പരിശോധന ചൊവ്വാഴ്ച ആരംഭിക്കും. മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ആരംഭിക്കുന്നത്. ഒന്നും രണ്ടും റണ്ണിങ് കോൺട്രാക്ട് അനുസരിച്ച് നടപ്പാക്കുന്ന മുഴുവൻ പ്രവൃത്തിയുടെയും പുരോഗതി വിലയിരുത്തും. പ്രവൃത്തിയിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി.
തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ചൊവ്വാഴ്‌ച പരിശോധന നടത്തും. പൊതുമരാമത്തു മന്ത്രിയുടെ നേരിട്ടുള്ള നിയത്രണത്തിൽ നാല് ഐഎഎസ് ഉദ്യോഗസ്ഥർ, എട്ട് ചീഫ് എൻജിനിയർമാർ, സൂപ്രണ്ടിങ് എൻജിനിയർമാർ, എക്സിക്യൂട്ടീവ് എൻജിനിയർമാർ എന്നിവർ അടങ്ങുന്ന സംഘമാണ് പരിശോധിക്കുന്നത്. ഇടുക്കിയിൽ 2330 കിലോമീറ്ററിലാണ് നിർമാണം.
തൊടുപുഴ നിയോജക മണ്ഡലത്തിലാണ് പരിശോധന ആരംഭിക്കുക. സജീവ് എസ്, സൂപ്രണ്ടിങ് എൻജിനിയർ നാഷണൽ ഹൈവേ സൗത്ത് സർക്കിൾ, അനിത എക്സിക്യൂട്ടീവ് എൻജിനിയർ മെയിന്റനൻസ് വിഭാഗം, സി കെ പ്രസാദ്, എക്സിക്യൂട്ടീവ് എൻജിനിയർ റോഡ്സ് വിഭാഗം, മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വിനു എന്നിവരാണ് ചൊവ്വാഴ്‌ചത്തെ ഇൻസ്‌പെക്ഷൻ അംഗങ്ങൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..