06 October Sunday
പഴം പച്ചക്കറിവില നിയന്ത്രിക്കാൻ നടപടികളായി

ഓണക്കാലം: അവശ്യ സാധനങ്ങൾ പൂഴ്ത്തിവച്ചാൽ പിടിവീഴും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024
ഇടുക്കി
ഓണത്തോടനുബന്ധിച്ച് പഴം, പച്ചക്കറി, നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രണത്തിന് ജില്ലാ ഭരണം ഒരുങ്ങി. ഇതിന്റെ ഭാഗമായി  ഭക്ഷ്യ–- കൃഷി എന്നീ വകുപ്പുകളുടെയും വ്യാപാര പ്രതിനിധികളുടെയും യോഗം കലക്ടർ വി വിഗ്നേശ്വരി വിളിച്ചുചേർത്തു. ഓണത്തോടനുബന്ധിച്ച് അയൽ സംസ്ഥാനങ്ങളിൽനിന്ന് സാധനങ്ങളുടെ ഇറക്കുമതി ഇക്കുറി കർശനമായി നീരിക്ഷിക്കുന്നതാണ്.    സാധനങ്ങളുടെ പൂഴ്ത്തിവയ്പ് മൂലം വിപണി വില കൂടുന്ന സാഹചര്യമൊഴിവാക്കും. ഇതിനായി ഭക്ഷ്യവകുപ്പ് സ്‌ക്വാഡ് പ്രവർത്തനവും പരിശോധനയുമുണ്ടാകും.
പൊതുജനങ്ങൾക്ക് സഹായകരമാകുന്ന തരത്തിൽ വ്യാപാരികളുടെ ഭാഗത്തുനിന്ന് നടപടികളുണ്ടാകണമെന്ന് കലക്ടർ യോഗത്തിൽ അഭ്യർഥിച്ചു. വിലവിവര പട്ടിക നിർബന്ധമായി പ്രദർശിപ്പിക്കണം. മികച്ച ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് ജനങ്ങൾക്ക് ലഭ്യമാക്കാനുള്ള സർക്കാർ ഇടപ്പെടലുകൾക്ക് വ്യപാരികളും സഹരിക്കണമെന്ന് കലക്ടർ നിർദേശിച്ചു
 അളവ് തൂക്ക ഉപകരണങ്ങളുടെ കൃത്യത ലീഗൽ മെട്രോളജി പരിശോധിച്ച് ഉറപ്പാക്കും. റവന്യു, ലീഗൽ മോട്രോളജി, പൊതുവിതരണം, പൊലീസ്, ഫുഡ് സേഫ്റ്റി, ആരോഗ്യം എന്നീ വകുപ്പുകളുടെ സംയുക്ത സ്‌ക്വാഡ് കലക്ടറുടെ നേത്യത്വത്തിൽ ജില്ലയിലാകെ പരിശോധന നടത്തും. 
യോഗത്തിൽ വഴിയോര കച്ചവടക്കാർ വിപണി കയ്യടക്കുന്നത് വ്യാപാര പ്രതിനിധികൾ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. ഇത്തരം  കച്ചവടക്കാർക്ക് വെന്റിങ് ഏരിയ നിശ്ചയിച്ച് നൽകിയില്ലെങ്കിൽ ഉത്സവ സീസണുകളിൽ കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും. വഴിയോര കച്ചവടക്കാരുമായി ബന്ധപ്പെട്ട  യോഗത്തിൽ വ്യാപാര പ്രതിനിധികളെകൂടി ഉൾപ്പെടുത്തണമെന്നുംപ്രതിനിധികൾ ആവശ്യപ്പെട്ടു. അതത് തദ്ദേശ സ്ഥാപനങ്ങൾ തയാറാക്കുന്ന ബെെലോകളുടെ അടിസ്ഥാനത്തിൽ വെന്റിങ്‌ കമ്മറു്റികൾ നൽകുന്ന വെന്റിങ്‌ സർടിഫിക്കറ്റ് പ്രകാരമാണ് വഴിയോര കച്ചവടക്കാർ പ്രവർത്തിക്കേണ്ടതെന്ന്    തദ്ദേശ ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ നിർദേശിച്ചു. യോഗത്തിൽ വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികൾ, വ്യാപാരി വ്യവസായി സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിവർ പങ്കെടുത്തു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top