06 October Sunday
‘സ്പേസിയ ഇടുക്കി ഫാർമേഴ്സ് കമ്പനി

ഇവിടെയുണ്ട് വനിതാകർഷകരുടെ 
‘മദർ തെരേസ’

ബേബിലാൽUpdated: Tuesday Aug 20, 2024
രാജാക്കാട് 
ഹെെറേഞ്ചിലെ വനിതാകർഷകരുടെ സ്വപ്നങ്ങൾക്ക് നിറക്കൂട്ടൊരുക്കുന്നത്  ‘സ്പേസിയ ഇടുക്കി ഫാർമേഴ്സ് കമ്പനി’. സ്പേസിയായുടെ അമരം പിടിക്കുന്നത് വനിത കർഷകരുടെ മദർ തെരേസ എന്നറിയപ്പെടുന്ന സിസ്റ്റർ ചെെതന്യയാണ്. പാറത്തോട് സിഎംസി കോൺവെന്റിലെ കന്യാസ്ത്രിയായ സിസ്റ്റർ ചൈതന്യയുടെ നേതൃത്വത്തിൽ സ്പേസിയായുടെ ഇടുക്കി ഫാർമേഴ്സ് കമ്പനിയിൽ 640 ഓളം ഓഹരിയുടമകളുണ്ട്‌. ഇവരിൽ 580 ഓളം പേർ വനിത കർഷകരുമാണെന്ന പ്രത്യേകതയുണ്ട്.
    മലയോര ഗ്രാമങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന ചക്കയും കപ്പയും ജാതിക്കയുടെ തൊണ്ടുമെല്ലാം മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി തീൻ മേശകളിലെത്തുമ്പോൾ അതിനുപിന്നിൽ സിസ്റ്റർ ചെെതന്യയുടെയും കൂട്ടരുടെയും അധ്വാനവും ആത്മാർപ്പണവുമുണ്ട്.
ചക്കയരിഞ്ഞു ഉണങ്ങിപൊടിച്ച ചക്ക ഉണങ്ങിയത്, ചക്കയിൽനിന്നുള്ള ദോശപ്പൊടി, പുട്ടുപൊടി, അപ്പപ്പൊടി, ചക്ക വറുത്തത്, കപ്പയിൽനിന്ന് പുട്ടുപൊടി, അവൽകപ്പ, വഴയ്ക്കയിൽനിന്ന് ന്യൂട്രിമിക്സ്, ഉണങ്ങിയ പൊടി എല്ലാം തയാറാക്കുന്നുണ്ട്. 
ജാതി തൊണ്ടുകൊണ്ട് സ്ക്വാഷ്, ജാതിക്ക സ്വീറ്റിങ്, വെളിച്ചെണ്ണ, ചക്കകുരു, പായസകൂട്ട്, പത്ത് തരം  മസാലപൊടികൾ, നല്ലയിനം രുചികരമായ അച്ചാറുകൾ ഉണ്ടാക്കുന്നു. ഇവിടുത്തെ കർഷകർ ഉൽപ്പാദിപ്പിക്കുന്ന കാർഷികവിളകൾ  മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി ഇടനിലക്കാരുടെ ചൂഷണം ഇല്ലാതെ വിറ്റഴിക്കുകയാണ് സ്പേസിയായുടെ ലക്ഷ്യമെന്ന് സിസ്റ്റർ ചെെതന്യ പറയുന്നു. രണ്ടുവർഷം കൊണ്ട് 52 ഉൽപ്പന്നങ്ങൾ നിർമിക്കാൻ കഴിഞ്ഞു. ആദ്യം ഗ്രുപ്പുകൾ വഴിയുള്ള മാർക്കറ്റിങ്ങാണ്‌ ഉണ്ടായിരുന്നത് ഇപ്പോൾ വിദേശത്ത് പോകുന്നവരും അർബുദ രോഗികളുൾപ്പെടെയുള്ളവരും ‘സ്പേസിയ ഇടുക്കി ഫാർമേഴ്സ് കമ്പനി’യുടെ സാധനങ്ങൾ വാങ്ങുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top