17 September Tuesday

കോട്ടമല‐- മൂലമറ്റം റോഡിൽ താൽക്കാലിക പാലം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019

കോട്ടമല‐ മൂലമറ്റം റോഡിൽ സ്ഥാപിച്ച താൽക്കാലിക പാലം

 

 
തൊടുപുഴ
കോട്ടമല‐മൂലമറ്റം റോഡിലെ ആശ്രമത്തിനുസമീപം കാലവർഷത്തിൽ ഒലിച്ചുപോയ ഭാഗത്ത്‌ പൊതുമരാമത്ത‌് വകുപ്പ‌് താൽക്കാലിക നടപ്പാലം സ്ഥാപിച്ചു. റോഡ‌് തകർന്നതോടെ ഒറ്റപ്പെട്ടുപോയ കുടുംബങ്ങൾക്ക‌് ഇതേറെ ആശ്വാസമായി. ഇരുമ്പുകേഡർ ഉപയോഗിച്ചാണ‌് പാലം നിർമിച്ചത‌്. റോഡ‌് ഒലിച്ചുപോയതോടെ മേമുട്ടം, കപ്പക്കാനം, ഉറുമ്പുള്ള‌്, ഉളുപ്പൂണി പ്രദേശത്തെ ജനങ്ങൾ പുറംലോകത്തേക്ക്‌ എത്താനാവാതെ ദുരിതത്തിലായിരുന്നു. വിദ്യാർഥികൾക്ക‌് സ‌്കൂളിൽ പോകാനും വഴിയില്ലാതായി. റോഡ‌് തകർന്നതിനുപിന്നാലെ, ജില്ലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിനെത്തിയ മന്ത്രി സി രവീന്ദ്രനാഥ‌് ഇവിടം സന്ദർശിച്ചിരുന്നു. താൽക്കാലികവഴി എത്രയും വേഗം സാധ്യമാക്കാനും അദ്ദേഹം കലക്ടർക്ക‌് നിർദേശം നൽകിയിരുന്നു. ചുരുങ്ങിയ ദിവസങ്ങൾക്കകം പൊതുമരാമത്ത‌് വകുപ്പ‌് ഇവിടെ  
റെയിൽ ഗാർഡറുകളിൽ ഇരുമ്പുപാളികൾ നിരത്തി താൽക്കാലികപാലം നിർമിച്ചു.
ആഗസ‌്ത‌് ഒമ്പതിനാണ് തൊടുപുഴ,- പീരുമേട് താലൂക്കുകളെ ബന്ധിപ്പിക്കുന്ന റോഡിന്റെ സംരക്ഷണഭിത്തി കുത്തൊഴുക്കിൽ ഒലിച്ചുപോയത‌്. വാഹനഗതാഗതത്തിന‌് സാധ്യമാകുന്ന വിധം റോഡ‌് പുനർനിർമിക്കാൻ നാളുകളെടുക്കും. തൊടുപുഴയിൽനിന്ന്‌ കുമളി, കട്ടപ്പന തുടങ്ങിയ മേഖലകളിലേക്കുള്ള എളുപ്പറോഡാണിത്‌. ജലന്തർ, പൊട്ടൻപടി, ആശ്രമം, ചേറാടി, മേമുട്ടം, ചക്കിമാലി, മുല്ലക്കാനം, കപ്പക്കാനം, ഉറുമ്പുള്ള് മേഖലയിലള്ളവർക്ക‌് മൂലമറ്റത്തേക്ക്‌ എത്താനുള്ള മാർഗവുമാണിത‌്. പ്രദേശവാസികളുടെ ബുദ്ധിമുട്ട‌് സ്ഥലത്തെത്തിയ മന്ത്രിയെ സിപിഐ എം നേതാക്കൾ ധരിപ്പിച്ചിരുന്നു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top