20 September Friday

നന്മ പുഷ്‌പിക്കും ഹരിതാലയങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019
തൊടുപുഴ
 ‘ഹരിതാലയം കേരളം’ എന്ന സംഘടനയുമായി ചേർന്ന‌് ബയോഡൈവേഴ്‌സിറ്റി സർവീസിങ‌് ഫോഴ്‌സ് ജില്ലയിലെ മുന്നൂറോളം സ്‌കൂളുകളിൽ നടപ്പാക്കുന്ന ഔഷധോദ്യാനം പദ്ധതിക്ക്‌ തുടക്കം. സ്‌കൂൾ തലത്തിൽ ജൈവവൈവിധ്യ ക്ലബ്ബുകളിൽ ഔഷധോദ്യാന നിർമാണത്തോടൊപ്പം വിദ്യാർഥികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുന്നതുമാണ‌് പദ്ധതി.
     ജില്ലാതല ഉദ്ഘാടനത്തിൽ തൊടുപുഴ ഡയറ്റ് യുപി സ്‌കൂളിൽ പ്രിൻസിപ്പൽ കെ എം സോമരാജൻ ഔഷധ സസ്യങ്ങളും പച്ചക്കറി വിത്തും വിതരണംചെയ്‌തു. വൈവിധ്യ ബോർഡ് ജില്ലാ കോ- ഓർഡിനേറ്റർ എൻ രവീന്ദ്രൻ അധ്യക്ഷനായി. ബിഎസ്എഫ് ഹരിതാലയം ചീഫ് കോ ഓർഡിനേറ്റർ ജസ്റ്റിൻ കുര്യാക്കോസ്, മേജർ ത്രിലോക് ചന്ദ് എന്നിവർ സംസാരിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് എം ആർ സ്വപ്‌ന സ്വാഗതവും സ്‌കൂൾ ബയോഡൈവേഴ്‌സിറ്റി ക്ലബ‌് കോ- ഓർഡിനേറ്റർ ജോർജ്‌ വർഗീസ് നന്ദിയും പറഞ്ഞു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top