17 September Tuesday

ഐസിയു ആംബുലൻസ്‌ നിരത്തിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019
 അടിമാലി
അടിമാലി താലൂക്ക്‌ ആശുപത്രിക്കായി അനുവദിച്ച അത്യാധുനിക ഐസിയു ആംബുലൻസ് നിരത്തിലിറങ്ങി. എസ് രാജേന്ദ്രൻ എംഎൽഎ ഫണ്ടിൽനിന്നുള്ള 33 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ ആംബുലൻസ് വാങ്ങിയത്.
വാഹനത്തിന്റെ താക്കോൽ എസ് രാജേന്ദ്രൻ എംഎൽഎ ആശുപത്രി സൂപ്രണ്ട് പ്രസീതയ്‌ക്ക് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ മുരുകേശൻ അധ്യക്ഷനായി. 
ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ ആരോഗ്യരംഗത്തിന് ഏറെ പ്രയോജനകരമാണ് പുതിയ ആംബുലൻസ്. നിലവിൽ സ്വകാര്യ ഐസിയു ആംബുലൻസുകളെയാണ് രോഗികൾ ആശ്രയിക്കുന്നത്. 
ഇതിലൂടെ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത കുറയ്‌ക്കുന്നതിനൊപ്പം വേഗത്തിൽ ആംബുലൻസിന്റെ സേവനം ലഭ്യമാകാനുമാണ്‌ അവസരമൊരുങ്ങുന്നത്‌.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top